ജിഎച്ച്എസ്എസ് നടുവണ്ണൂരിൽ ചെണ്ട പരിശീലനത്തിൻ്റെ രണ്ടാം ബാച്ച് ആരംഭിച്ചു
കുട്ടികൾ ചെണ്ട കൊട്ടി ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: ജിഎച്ച്എസ്എസ് നടുവണ്ണൂരിൽ ചെണ്ട പരിശീലനത്തിൻ്റെ രണ്ടാം ബാച്ച് ആരംഭിച്ചു. മഴവിൽ കലാ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള മഴവിൽ മ്യൂസിക് അക്കാദമിയാണ് വിദ്യാർത്ഥികൾക്കായി ചെണ്ട പരിശീലനം ആരംഭിച്ചത്. ഒന്നാം ബാച്ചിൽ അരങ്ങേറ്റം കുറിച്ച കുട്ടികൾ ചെണ്ടകൊട്ടി പരിശീലനം ഉദ്ഘാടനം ചെയ്തു.
എം പി ടി എ പ്രസിഡന്റ് ശ്രീമതി ഫാത്തിമ ഷാനവാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് എ. കെ സുരേഷ് ബാബു സ്വാഗതം ആശംസിച്ചു. ഇ കെ ഷാമിനി ടീച്ചർ, സാജിദ് വി സി, മുസ്തഫ സി, സുരേഷ് കുമാർ സി, സുജീഷ് കുമാർ, രാജീവൻ ഇ. കെ എന്നിവർ ആശംസകൾ നേർന്നു. സന്ധ്യ പി. കെ . നന്ദി പ്രകാശനം നടത്തി.

