headerlogo
cultural

ഗിരീഷ് പുത്തഞ്ചേരി അനുസ്മരണവും ചെന്താരയുടെ അമ്പതാം വാർഷികാഘോഷവും

എഴുത്തുകാരി നിമ്ന വിജയ് മുഖ്യാതിഥിയായി

 ഗിരീഷ് പുത്തഞ്ചേരി അനുസ്മരണവും  ചെന്താരയുടെ അമ്പതാം വാർഷികാഘോഷവും
avatar image

NDR News

12 Feb 2026 08:43 AM

ഉള്ളിയേരി : ഗിരീഷ് പുത്തഞ്ചേരി അനുസ്മരണവും ചെന്താര പുത്തഞ്ചേരിയുടെ അമ്പതാം വാർഷികാഘോഷ സമാപനവും അഡ്വ. കെ എം സച്ചിൻദേവ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി പഞ്ചായത്ത്‌ പ്രസിഡന്റ് പി നാസർ അധ്യക്ഷനായി.ഗാനരചയിതാവ് ഡോ. പ്രേമദാസ്‌ ഇരുവളളൂർ മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരി നിമ്ന വിജയ് മുഖ്യാതിഥിയായി. ജില്ലാ തല ഗാനാലാപന മത്സര വിജയികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു.ഗാനരചയിതാവ് ദീപക് റാം, സൈക്കിൾ സഞ്ചാരി അഭിലാഷ് പുത്തഞ്ചേരി, രാഷ്ട്രപതിയുടെ മെഡൽ നേടിയ പ്രമോദ് ദാസ്, സൈനികൻ സ്മിതീഷ് എന്നിവരെയും ആദരിച്ചു. 

      ജില്ലാ പഞ്ചായത്ത്‌ മെമ്പർ എ. കെ മണി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ സി അജിത, വത്സല കോടിയാറമ്പത്ത്, വാർഡ് മെമ്പർ വത്സൻ എടക്കാത്തിൽ, കെ. എം ശ്രീനു, രാജൻ കേളോത്ത്, സുരേന്ദ്രൻ പുത്തഞ്ചേരി, അനുരാജ് ടി പി എന്നിവർ സംസാരിച്ചു. കോഴിക്കോട് സൂര്യഗായത്രിയുടെ 'നേരറിയും നേരം' നാടകവും അരങ്ങേറി.

  ചെന്താര രൂപീകരിച്ച അംഗങ്ങളുടെ സംഗമവും നടന്നു. ബിജു ടി ആർ പുത്തഞ്ചേരി മോഡറേറ്ററായി. 

വി. എം.കെ, രാജൻ കേളോത്ത്, ഭാസി ഒള്ളൂർ, ബാലകൃഷ്ണൻ പാലായി, ആണ്ടിക്കുട്ടി വടേക്കണ്ടി, വി. കെ വേലായുധൻ, കുട്ടികൃഷ്ണൻ ചെറോളി, ചെക്കിണി കരുവാൻകണ്ടി, മാധവൻ.ഇ, മോഹനൻ, ഹംസ, കൃഷ്ണൻ ആശാരികണ്ടി മീത്തൽ എന്നിവർ പങ്കെടുത്തു. ചെന്താര ഫെസ്റ്റ് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് ജേതാവ് പുരുഷു ഉള്ളിയേരി ഉദ്ഘാടനം ചെയ്തു.

 

NDR News
12 Feb 2026 08:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents