കാവുന്തറ സ്റ്റെപ്സ് അക്കാദമി വാർഷികാഘോഷവും അരങ്ങേറ്റവും നാടകോത്സവവും
കുട്ടികളുടെ ചിത്രപ്രദർശനവും ചിത്രോത്സവ വിജയികൾക്കുള്ള സമ്മാനവിതരണവും
കാവുന്തറ: സ്റ്റെപ്സ് അക്കാദമിയുടെ വാർഷികവും അരങ്ങേറ്റവും നാടകോത്സവവും ഫെബ്രുവരി 13 14 തീയതികളിൽ കാവുന്തറയിൽ ഫെബ്രുവരി 13ന് ചാനൽ താരങ്ങളായ കുമാരി ഹരിചന്ദന മാസ്റ്റർ ശ്രീദർശ് എന്നിവർ ഒരുക്കുന്ന ഗാന വിരുന്നോടെ വാർഷിക ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് അക്കാദമിയിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റ കലാവിരുന്ന്. അക്കാദമിയിൽ പഠനം നടത്തുന്ന കുട്ടികളുടെ ചിത്രപ്രദർശനവും ചിത്രോത്സവ വിജയികൾക്കുള്ള സമ്മാനവിതരണവും നടക്കുന്നു.
ഫെബ്രുവരി 14ന് കുട്ടികളുടെ നാടകോത്സവത്തിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച നാല് നാടകങ്ങൾ പേരാമ്പ്ര ജി യു പി സ്കൂളിൻറെ പച്ചപട്ടാളം, വേളൂർ ജി യു പി സ്കൂളിന്റെ ഞ്ച, കോക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ കുരിശ്, നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഏറു പന്ത് എന്നീ നാടകങ്ങൾ അരങ്ങേറുന്നു.

