രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിലെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ സമാപിച്ചു
ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. അംഗം. എം.കെ. പ്രകാശ് വർമ്മ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ ജനുവരി 26 ന് അക്ഷരകരോളോടു കൂടി ആരംഭിച്ച റിപ്പബ്ളിക് ദിനാഘോഷ പരിപാടികൾ റിപ്പബ്ലിക്ക് സദസ്സ് നടത്തി സമാപിച്ചു. വി.പി. ഹമീദിന്റെ വീട്ടുമുററത്ത് നടന്ന റിപ്പബ്ലിക്ക് സദസ്സ് ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. അംഗം. എം.കെ. പ്രകാശ് വർമ്മ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസി: എം. വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. ലിജി തേച്ചേരി മുഖ്യ പ്രഭാഷണം നടത്തി. വിവിധ മൽസരങ്ങളിൽ വിജയികളായവർക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എൻ. ആലി സമ്മാനങ്ങൾ വിതരണം ചെയതു.
വായനശാല സെക്രട്ടറി എം.എൻ. ദാമോദരൻ സ്വാഗതവും യൂസഫ് നടുവണ്ണൂർ നന്ദിയും പറഞ്ഞു അക്ഷര കരോൾ സംഘം വീടുകൾ സന്ദർശിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വിതരണം ചെയ്തു. കേരളത്തിന്റെ ചരിത്രം എന്ന വിഷയത്തിൽ ചിത്രരചന, പോസ്റ്റർ രചന മൽസരങ്ങളും ക്വിസ്സ് മൽസരങ്ങളും സംഘടിപ്പിച്ചു. വായനശാലയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് എം.രവീന്ദ്രൻ , ടി.സി. ബാബു, സദാനന്ദൻ ഗോർ ണിക്ക, ദിവ്യ പുതിയാറമ്പത്ത്, ലീല ഭഗവത് കണ്ടി, സി. സത്യപാലൻ ലൈബ്രേറിയൻ . വി.പി.സുബൈദ എന്നിവർ നേതൃത്വം നൽകി.

