അരിക്കുളം ശ്രീ മന്നൻകാവ് ശിവ ക്ഷേത്ര ശിവ'രാത്രി മഹോത്സവത്തിന് കൊടിയേറി
ക്ഷേത്ര കമ്മറ്റിയുടെ പ്രധാന ഭാരവാഹികൾ നേതൃത്ത്വം നൽകി
അരിക്കുളം: മന്നൻകാവ് ശിവക്ഷേത്രം ശിവരാത്രി ആഘോഷവും പ്രതിഷ്ഠാദിന മഹോത്സവവും ഫിബ്രവരി 12 മുതൽ 18 വരെ വിവിധ പരിപാടികളോടെ നടക്കും. 12 ന് കാലത്ത് 9 മണിക്ക് ക്ഷേത്ര തിരുമുററത്ത് കൊടിയേറ്റം നടന്നു.ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ്.സി കെ.ബാലകൃഷണൻ സെക്രട്ടറി സുര പൊന്നാമ്പത്ത്' ആഘോഷ കമ്മിറ്റി ചെയർമാൻ കവീനർ കമ്മററി എക്സിക്യൂട്ടീവ് അംഗങൾ എന്നിവർ നേതൃത്ത്വം നൽകി. 13 ന് ക്ഷേത്ര ചടങ്ങിന് പുറമെ വൈകിട്ട് 7 -30ന് ആത്മീയ പ്രഭാഷണം '14 ന് വൈകീട്ട് ഭജൻസ് -
15 ന് ശിവരാത്രി ആഘോഷം ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ 6-15 ദീപാരാധന - 7 -30 മെഗാ തിരുവാതിര. 8 മണി കലാസന്ധ്യ' 9 ന് കരോക്കെ ഗാനമേള. 16 ന് ക്ഷേത്രചടങ്ങുകൾക്ക് പുറമെ വൈകീട്ട് 6-30 അദ്ധ്യാത്മീക പ്രഭാഷണം. 17ന് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ 12-30 പ്രസാദ ഊട്ട്' വൈകീട്ട് 5 മണി ആഘോഷവരവ് - ഗായത്രി മുക്കിൽ നിന്നും പുറപ്പെടുന്നു. 5 മണി ഇളനീർ കുല വരവ്. 8 -30പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ സമാപന ദിവസമായ 17 ന് പ്രതിഷ്ഠാദിനം 12-30 പ്രസാദ ഊട്ട് വൈകീട്ട് 6-15 ദീപാരാധന.

