headerlogo
cultural

സൗഹൃദ സന്ദേശം വിളിച്ചറിയിച്ച് വാകയാട് മുജാഹിദ് മസ്ജിദ് ഉദ്ഘാടനം

സൗഹൃദത്തിൻ്റെ കേരളമോഡൽ എന്ന പ്രമേയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം നടത്തി

 സൗഹൃദ സന്ദേശം വിളിച്ചറിയിച്ച് വാകയാട് മുജാഹിദ് മസ്ജിദ് ഉദ്ഘാടനം
avatar image

NDR News

15 Feb 2026 09:43 PM

വാകയാട്: വാകയാട് ടൗണിൽ പുതുക്കി പണിത മസ്ജിദുൽ മുജാഹിദീൻ ഉദ്ഘാടന കർമ്മം കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ല മദനി നിർവഹിച്ചു. ആരാധനാലയങ്ങൾ നാട്ടു സൗഹൃദത്തിൻ്റെ വേദികൾ ആവണമെന്നും പരസ്പരം വിഭാഗീയതകൾ തീർത്ത് അകന്നു പോകാതെ സ്നേഹത്തിന്റെയും സഹവർത്തിത്വത്തിൻ്റെയും മാതൃകകൾ സൃഷ്ടിക്കാൻ പുതിയകാലത്ത് സാധ്യമാണെന്നും വിളംബരം ചെയ്തു കൊണ്ടായിരുന്നു ഉദ്ഘാടന ചടങ്ങ്. പാർശ്വ വൽക്കരിക്കപ്പെടുന്ന ഇക്കാലത്ത് അടുത്തിരിക്കാനും നാടിന് ഉപകാരപ്രദമായ ആശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും മുഴുവൻ ആരാധനാലയങ്ങൾക്കും സാധിക്കണമെന്ന് ഉദ്ഘാടകൻ പറഞ്ഞു. മഹല്ല് പ്രസിഡണ്ട് ചേലേരി മമ്മുക്കുട്ടി അധ്യക്ഷത വഹിച്ചു.

        ബഹു: എം കെ രാഘവൻ എം.പി മുഖ്യാതിഥിയായി. കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ: ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തി. മത,ജാതി,രാഷ്ട്രീയ വ്യത്യാസമന്യേ സമൂഹത്തിലെ ഉന്നതരും സാധാരണക്കാരുമായ ഒട്ടനേകം ജനങ്ങൾ മസ്ജിദ് സന്ദർശിക്കുകയും മഹല്ലിലെ സ്ത്രീകൾ ഒരുക്കിയ പലഹാര വിരുന്നിൽ പങ്കാളികളാവുകയും ചെയ്തു. അതിമനോഹരമായി രൂപകല്പന ചെയ്ത,അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ മുജാഹിദ് മസ്ജിദ് ജനശ്രദ്ധ നേടുകയാണ്. പ്രദേശത്തെ മുഴുവൻ ജന വിഭാഗങ്ങൾക്കും ഉപകാരപ്പെടുന്ന വിധത്തിൽ മഹല്ല് കമ്മിറ്റി നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തന പദ്ധതി പ്രഖ്യാപനം റിയാസ് ചേലേരി നിർവഹിച്ചു. പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജാത ടീച്ചർ, വാർഡ് മെമ്പർ രനീഷ് കെ കെ, വാകയാട് കോട്ട ശ്രീ പരദേവത ക്ഷേത്രം പ്രസിഡണ്ട് അനിൽകുമാർ മേക്കോലത്ത്, പാലോളി മഹല്ല് ജുമാമസ്ജിദ് പ്രസിഡണ്ട് പി വി അബ്ദുൽ ഗഫൂർ മാസ്റ്റർ, മസ്ജിദ് സുന്നിയ്യ സെക്രട്ടറി മണപ്പാത്ത് പോക്കർ കുട്ടി മാസ്റ്റർ, വി.പി അബ്ദുസ്സലാം മാസ്റ്റർ ,ഫൈസൽ പാലോളി സി കെ പോക്കർ മാസ്റ്റർ, ഇബ്രാഹിം ഫാറൂഖി, അബ്ദുസ്സലാം മൗലവി എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ എൻ.കെ.എം സകരിയ്യ സ്വാഗതവും മഹല്ല് സെക്രട്ടറി വട്ടോളി മമ്മുക്കുട്ടി നന്ദിയും പറഞ്ഞു. മസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് സൗഹൃദത്തിൻ്റെ കേരളമോഡൽ എന്ന പ്രമേയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ബഹു:എം എൽ എ അഡ്വ: കെഎം സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു. ഡോ:നിസാർ ചേലേരിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ അഡ്വ: അനൂപ് വി ആർ, ഡോ:പി സുരേഷ്,ഡോ: അഷ്റഫ് വാളൂർ എന്നിവർ സംവദിച്ചു. പി.പ്രേമൻ, ടി.കെ ചന്ദ്രൻ, ഒ.പി സന്തോഷ് കുമാർ, കാര്യോട്ട്കുനി അബൂബക്കർ, എൻ.വി ശങ്കരൻ,കെഎം കെ ബാലൻ വി.പി ഗോവിന്ദൻകുട്ടി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ ഡോ: ഇസ്മയിൽ മരുതേരി, സമാപന പ്രഭാഷണം നടത്തി. രോഗികൾക്ക് ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി ഈലാഫ് വാകയാട് യൂണിറ്റ് കമ്മിറ്റി വീൽചെറുകള്‍ ഈലാഫ് വിതരണം ചെയ്തു. വി.മമ്മുക്കുട്ടി ഇബ്രാഹിം എന്നിവർ ഏറ്റുവാങ്ങി. കിടപ്പ് രോഗികൾക്കുള്ള അത്യാധുനിക സൗകര്യമുള്ള കട്ടിലും സമർപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷമീർ വാകയാട് സ്വാഗതവും കെ. എൻ.എം യൂണിറ്റ് സെക്രട്ടറി ടി.അബൂ മാസ്റ്റർ നന്ദിയും പറഞ്ഞു.

 

 

NDR News
15 Feb 2026 09:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents