കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം റിപ്പബ്ലിക് സദസ്സ് നടത്തി
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടൊറ ഉദ്ഘടനം ചെയ്തു
പേരാമ്പ്ര: കൂത്താളി ഇ.എം.എസ് ഗ്രന്ഥാലയത്തിന്റ നേതൃത്വത്തിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. പൗരന്റെ ഭരണ ഘടനാ അവകാശങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു സദസ് സംഘടിപ്പിച്ചത്. ഭരണഘടണയുട അമുഖം വീടുകളിൽ വിതരണം നടത്തി ഇതിനൊപ്പം റിപ്പബ്ലിക് കരോൾ സംഘടിപ്പിച്ചു.
കേന്ദ്ര സർക്കാരിന്റെ പൗരന്റെ ഭരഘടന അവകാശങ്ങൾ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചായിരുന്നു സദസ്സ്' ഭരഘടന ഉയർത്തുന്ന മതനിരപേക്ഷത സമത്വം, സ്വാതന്ത്ര്യം ഇവ ഉയർത്തിപ്പിടിക്കാൻ സദസ്സ് അഹ്വാനം ചെയ്തു. കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടൊറ സദസ് ഉൽഘടനം ചെയ്തു കെഎം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെഎൻ ബിനോയ്കുമാർ സ്വാഗതം പറഞ്ഞു. കെനാരായണൻ, എസി ബിജു എന്നിവർ സാസാരിച്ചു ചടങ്ങിൽ പ്രതിഭകളെ ആദരിച്ചു.

