മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ 1 വ്യാഴാഴ്ച
റമദാൻ വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാരും ഹിലാൽ കമ്മിറ്റിയും
കോഴിക്കോട്: കേരളത്തിൽ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനാൽ റമദാൻ 1 വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ പ്രഖ്യാപിച്ചു. ഷഹബാൻ 30 ബുധനാഴ്ച പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ അറിയിച്ചു.
ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ തുടങ്ങിയവരാണ് റമദാൻ വ്രതാരംഭ വിവരം അറിയിച്ചത്.

