വത്സല സദാശിവൻ്റെ 'സൗഹൃദം' കവിതാ സമാഹാരം പ്രകാശനം ചെയ്തു
ഉണ്ണികൃഷ്ണൻ ആവള പ്രകാശന കർമ്മം നിർവഹിച്ചു
ആവള: വത്സല സദാശിവൻ്റെ കവിതാ സമാഹാരം 'സൗഹൃദം' പ്രകാശനം ചെയ്തു. 'തന്തപ്പേര്' എന്ന മലയാള സിനിമയിലൂടെ ദേശീയ അവാർഡ് നേടിയ ഉണ്ണികൃഷ്ണൻ ആവള പ്രകാശന കർമ്മം നിർവഹിച്ചു. റിട്ട. ഡി.ഇ.ഒ. ജലജദളാക്ഷി പുസ്തകം ഏറ്റുവാങ്ങി. ആവള കുട്ടോത്ത് ഗവ. ഹൈസ്കൂൾ എസ്.എസ്.എൽ. സി 82-ാം ബാച്ചിന്റെയും, ആവള മാനവ കലാവേദിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മാനവ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ വിജയൻ ആവള അദ്ധ്യക്ഷനായി. പ്രശസ്ത നോവലിസ്റ്റ് ഡോ. സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി. മനോജ് രാമത്ത് പുസ്തക പരിചയം നടത്തി. ഫോക്ക്ലോർ അക്കാദമിയുടെ ഗുരുപൂജ അവാർഡ് നേടിയ രാജസൂയം കോൽക്കളി കലാകാരൻ വി. നാരായണൻ നായരെ ചടങ്ങിൽ ആദരിച്ചു.
ബി. രാമൻ നമ്പൂതിരി, കൊറ്റോത്ത് അപ്പുക്കുട്ടി, രവി പി. അരീക്കൽ, എൻ.പി. പ്രസന്ന, ബാബു പയ്യത്ത്, പി.കെ. സുരേഷ്, പി.എം. സുധാകരൻ, രജീഷ് ടി., വി.കെ. വിനോദ്, ഇബ്രാഹിം കൊയിലോത്ത്, ഉണ്ണികൃഷ്ണൻ എം.ഇ. മുയിപ്പോത്ത്, വൽസല സദാശിവൻ എന്നിവർ സംസാരിച്ചു. ചെറുവോട്ട് കുഞ്ഞമ്മത് സ്വാഗതവും രഘു വാളിയിൽ നന്ദിയും പറഞ്ഞു.

