നന്മ ബാലുശ്ശേരി മേഖല ആഭിമുഖ്യത്തിൽ പ്രതിഷേധ കലാസായാഹ്നം സംഘടിപ്പിച്ചു
സംസ്ഥാന കമ്മിറ്റിയംഗം ഹരീന്ദ്രനാഥ് ഇയ്യാട് ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി: മലയാള കലാ കാരന്മാരുടെ ദേശീയ സംഘടനയായ നന്മ ഫെബ്രവരി 26 ന് നടത്തുന്ന സെക്രട്ടറിയെറ്റ് മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിലേക്ക് നന്മ ബാലുശ്ശേരി മേഖലയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കലാസായാഹ്നം സംഘടിപ്പിച്ചു. കലാകാര ക്ഷേമനിധി പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക, കലാകാര പെൻഷനും ക്ഷേമനിധി പെൻഷനും ഏകീകരിക്കുക, മൈക്ക് പെർമിഷൻ രാത്രി10 മണിക്ക് ശേഷവും അനുവദിക്കുക, സ്കൂളുകളിൽ കലാ അദ്ധ്യാപകരെ നിയമിക്കുക, 60 വയസ്സ് കഴിഞ്ഞവർക്ക് ക്ഷേമനിധി അനുവദിക്കാൻ ഒരു അവസരം കൂടി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടേരിയെറ്റ് ധർണ്ണാ സമരം സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധ സായാഹ്നം നന്മ സംസ്ഥാന കമ്മിറ്റിയംഗം ഹരീന്ദ്രനാഥ് ഇയ്യാട് ഉദ്ഘാടനം ചെയ്തു. നന്മ ബാലുശ്ശേരി മേഖലാ പ്രസിഡണ്ട് ജയപ്രകാശ് നന്മണ്ട അദ്ധ്യക്ഷതവഹിച്ചു.
പരീദ് കോക്കല്ലൂർ, പ്രദീപ്കുമാർ കറ്റോട്, ശൈലജ കുന്നോത്ത്, ജിജു ലാൽ ബോധി ,ധനേഷ് ഉള്യേരി , ശശികുമാർ തുരുത്തിയാട്,ഓണിൽ രവീന്ദ്രൻ, പൃത്വിരാജ് മൊടക്കല്ലൂർ, ഗോവിന്ദൻകുട്ടി ഉള്ള്യേരി , അമൽരാജ് കോട്ടനട, ബേബി എകരൂൽ, സുധൻ നന്മണ്ട എന്നിവർ സംസാരിച്ചു.

