headerlogo
cultural

മേപ്പയൂർ ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി

മേൽശാന്തി മൊളേരി ഇല്ലം സന്ദീപ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു

 മേപ്പയൂർ ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി
avatar image

NDR News

22 Feb 2026 06:01 PM

മേപ്പയൂർ: ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിലെ എട്ട് ദിവസം നീളുന്ന ആറാട്ട് മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. ചടങ്ങുകൾക്ക് മേൽശാന്തി മൊളേരി ഇല്ലം സന്ദീപ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ഭക്തജന സംഗമം നിഷാറാണി പയ്യോളി ഉദ്ഘാടനം ചെയ്തു. എൻ.പി. പ്രശാന്ത് കുമാർ അദ്ധ്യക്ഷനായി. ഇന്ന് ഉച്ചക്ക് പ്രസാദ ഊട്ട് നടന്നു. 

     നാളെ വൈകുന്നേരം ക്ഷേത്ര വനിതാ സമിതി അവതരിപ്പിക്കുന്ന മെഗാ തിരുവാതിരയും കളരിപ്പയറ്റ് പ്രദർശനവുമുണ്ടാകും. ചൊവ്വാഴ്ച വൈകുന്നേരം സാംസ്കാരിക സദസ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് ഉദ്ഘാടനം ചെയ്യും. മേപ്പയൂരിലെ മുതിർന്ന ഡോക്ടർ പി. മുഹമ്മദ്, ഹരിത കർമ്മ സേനാംഗങ്ങൾ, ആശാ പ്രവർത്തകർ, ജീവകാരുണ്യ പ്രവർത്തകർ എന്നിവരെ ആദരിക്കും. ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രസന്നകുമാരി ചൂരപ്പറ്റ മീത്തൽ, രംഗീഷ് കടവത്ത് എന്നിവർ പ്രസംഗിക്കും.

     ഫെബ്രുവരി 25ന് തായമ്പക, കോമരം കൂടിയ വിളക്ക്, ഗാനവിരുന്ന് എന്നിവ നടക്കും. 26ന് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഗ്രാമോത്സവവും ഉണ്ടാകും. 27ന് മലബാർ മെഡിക്കൽ കോളജിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. നിബിത ഉദ്ഘാടനം ചെയ്യും. അക്ഷരശ്ലോക സദസ്, പ്രസാദ ഊട്ട്, കാഞ്ഞിലശ്ശേരി വിനോദ് കുമാറിൻ്റെ തായമ്പക, കളമെഴുത്തും പാട്ടും എന്നിവയും നടക്കും.

     28 ന് ഇളനീർ വെപ്പ്, തിരുവായുധം എഴുന്നള്ളത്ത്, താലപ്പൊലി, കുളിച്ചാറാട്ട്, രുധിരക്കോലം, പുന്നാട് പൊലിക അവതരിപ്പിക്കുന്ന നാടൻ കലാമേള എന്നിവയും ഉണ്ടാകും. മാർച്ച് 1 ന് കാലത്ത് നാഗത്തിന് കൊടുക്കൽ ചടങ്ങോടെ ആറാട്ട് മഹോത്സവം സമാപിക്കും. എൻ.പി. പ്രശാന്ത് കുമാർ ചെയർമാനും വിജീഷ് കവിതാലയം ജനറൽ കൺവീനറുമായ ആഘോഷ കമ്മിറ്റിയും പി.കെ. രാധാകൃഷ്ണൻ പ്രസിഡൻ്റും പി. സുരേഷ് ബാബു ജനറൽ സെക്രട്ടറിയുമായ ക്ഷേത്രപരിപാലന കമ്മിറ്റിയുമാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

NDR News
22 Feb 2026 06:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents