കല്ലൂരിൽറിപ്പബ്ലിക് വികസന സദസ് സംഘടിപ്പിച്ചു
ലൈബ്രറി പ്രസിഡന്റ് എൻ. കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു
പേരാമ്പ്ര :കല്ലൂർ ജനകീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് സദസിന്റെ ഭാഗമായുള്ള വിജ്ഞാന വികസന സദസ് വാർഡ് മെമ്പർ കെ.എം. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ. കെ ഇബ്രാഹിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ അജയ് ആവള മുഖ്വ പ്രഭാഷണം നടത്തി.
സുമതി വാഴയിൽ, പി.കെ. കൃഷ്ണദാസ് മാസ്റ്റർ, കെ. സത്യൻ, രാഹുൽ ടി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലൈബ്രറി സെക്രട്ടറി സജീഷ് പി സ്വാഗതവും വനിതാവേദി സെക്രട്ടറി ഗ്രീഷ പി.സി നന്ദിയും പറഞ്ഞു. .റിപ്പബ്ലിക് ദിന സദസിനോടനുബന്ധിച്ച വിവിധ പരിപാടികളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു. നൂൽ പാറ്റേൺ ചിത്രകാരൻ രാഹുൽ ടി.കെ യെ ചടങ്ങിൽ അനുമോദിച്ചു.

