headerlogo
cultural

നടുവണ്ണൂരിൽ ജമാഅത്തെ ഇസ്ലാമി ഇഫ്താർ സംഗമം നടത്തി

ഉള്ളിയേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ. സുരേഷ് ഉദ്‌ഘാടനം ചെയ്തു

 നടുവണ്ണൂരിൽ ജമാഅത്തെ ഇസ്ലാമി ഇഫ്താർ സംഗമം നടത്തി
avatar image

NDR News

01 Mar 2026 08:12 PM

നടുവണ്ണൂർ: ജമാഅത്തെ ഇസ്ലാമി ഉള്ളിയേരി ഏരിയ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉള്ളിയേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ. സുരേഷ് ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം അദ്ധ്യക്ഷനായി. ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് സഈദ് എലങ്കമൽ റമദാൻ സന്ദേശം നൽകി. പി. ഇല്യാസ് സ്വാഗതവും റബീഹ് അത്തോളി നന്ദിയും പറഞ്ഞു.

     നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുജ, അത്തോളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഷീബ രാമചന്ദ്രൻ, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് അലി, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അംഗം റംല, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. രാജീവൻ, കാവിൽ പി.മാധവൻ, എടാടത്ത് രാഘവൻ, ശ്രീധരൻ, നാസ് മാമ്പൊയിൽ, ഷമീം പുളിക്കൂൽ, കെ.എം. ബാബു, അൻവർ തെരുവത്ത് കടവ്, നടുവണ്ണൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. ഷാജി, സത്യപാലൻ, എം. സത്യനാഥൻ, ടി. ബീരാൻ കുട്ടി, അബൂബക്കർ, കമല, ഫസലുറഹ്മാൻ, ഹമീദ് ഇടത്തിൽ, നാരായണൻ, രാജു അത്തോളി, രഞ്ജിത്ത്, സി.ടി. റജി അത്തോളി, എം. രാജു, ഷമീർ നളന്ദ എന്നിവർ സംസാരിച്ചു. 

NDR News
01 Mar 2026 08:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents