കാതോരമീയീണങ്ങൾ' പുസ്തകം പ്രകാശനം ചെയ്തു
രമേശ് കാവിൽ പൃഥ്വീരാജ് മൊടക്കല്ലൂരിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്
ബാലുശ്ശേരി: മലയാള സിനിമാ ഗാന സാഹിത്യം ആഴത്തിൽ വിശകലനം ചെയ്യുന്ന ഗിരീഷ് വർമ്മ ബാലുശ്ശേരി രചിച്ച 'കാതോരമീയീണങ്ങൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രഭാഷകനുമായ രമേശ് കാവിൽ പൃഥ്വീരാജ് മൊടക്കല്ലൂരിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. കുഞ്ഞിക്കണാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ശൈലജ വർമ്മ പ്രാർത്ഥനാ ഗീതം ആലപിച്ചു. ഇ.വി. പ്രകാശ് പുസ്തകാസ്വാദനം നടത്തി. ഒ. രാജേഷ്,ഹരിഏറ്റുമാനൂർ, പി.ആർ രതീഷ്, പ്രകാശ് വർമ്മ, കരുണൻവൈകുണ്ഠം, ഗിരീഷ് വർമ്മ, എന്നിവർ സംസാരിച്ചു. മല്ലിശ്ശേരി കോവിലകം അങ്കണത്തിൽ ചേർന്ന സഹൃദയ സദസ്സ് ഗാനാസ്വാദകരുടെ സംഗമ വേദിയായി. സ്വര രഞ്ജിനി സംഗീത സഭയും, സർഗവേദി ബാലുശ്ശേരിയും പരിപാടിക്ക് നേതൃത്വം നൽകി.

