headerlogo
cultural

കരുവണ്ണൂർ അരിപ്പ കുളങ്ങര ഭഗവതി ക്ഷേത്ര തിറ മഹോത്സവം കൊടിയേറി

ക്ഷേത്ര കർമ്മി എ.കെ. അശോകൻ മുഖ്യ കാർമ്മികത്വം വഹിച്ചു

 കരുവണ്ണൂർ അരിപ്പ കുളങ്ങര ഭഗവതി ക്ഷേത്ര തിറ മഹോത്സവം കൊടിയേറി
avatar image

NDR News

10 Mar 2026 10:42 AM

നടുവണ്ണൂർ: കരുവണ്ണൂരിലെ അരിപ്പ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര കർമ്മി എ.കെ. അശോകൻ മുഖ്യ കാർമ്മികത്വം വഹിച്ചു. പി.കെ. സുരേഷ്, എ.കെ. സുബിൻ, എം.പി. ബിജു, രാജു എ.പി., ടി.പി. രജി, എ.കെ. ശ്രീധരൻ, എ.കെ. കേളപ്പൻ, എൻ.കെ. ഗോപാലൻ., ചന്ദ്രൻ ചെറുപറ്റ, പി.കെ. ഉമേഷ്, സുധ എ.കെ. എന്നിവർ നേതൃത്വം നൽകി. 

     മാർച്ച് 14, 15 തിയ്യതികളിലാണ് ഉത്സവം നടക്കുന്നത്. 15 ന് പ്രഭാത പൂജ, ഇളനീർ കുല മുറി, രാവിലെ 9.30 ന് മെഡിക്കൽ ക്യാമ്പ്, 1 മണിക്ക് പ്രസാദ ഊട്ട്, ഉച്ചപൂജ 6 മണിക്ക് താലപ്പൊലി, ഭഗവതി തിറ, ഗുളികൻ്റെ വെള്ളാട്, ഗുരുതി, വസൂരിമാല വെള്ളാട്ടം, പന്തംകൊളുത്തി തിറ, കുട്ടിച്ചാത്തൻ തിറ, കാളി തിറ എന്നിവയും അരങ്ങേറും.

NDR News
10 Mar 2026 10:42 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents