അഷ്റഫ് കാവിലിന് കുറും കഥ സാഹിത്യ പുരസ്കാരം
കുറും കഥ വിഭാഗത്തിൽ ’കലഹം’ എന്ന കഥ യാണ് പുരസ്കാരത്തിന് അർഹമായത്
കോഴിക്കോട്: പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച സാഹിത്യ രചനാ മത്സരത്തിൽ അഷ്റഫ് കാവിൽ പുരസ്കാരം നേടി. കുറും കഥ വിഭാഗത്തിൽ അഷ്റഫ് കാവിലിന്റെ ’കലഹം’ എന്ന കഥ യാണ് പുരസ്കാരത്തിന് അർഹമായത് .മണമ്പൂർ രാജൻ ബാബു, ഡോ. എസ് .സഞ്ജയ്, പി .എസ്. വിജയകുമാർ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് രചനകൾ പരിശോധിച്ച് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
സാമൂഹ്യനീതി വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറ ക്ടറും ഇപ്പോ ൾ കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗവുമാ ണ് അഷ്റഫ് കാവിൽ. സഹൃദയ പടിയത്ത് അവാർഡ്, ദല കൊച്ചു ബാവ സാഹിത്യ പുരസ്കാരം, സംസ്ഥാന മാധ്യമ അവാർഡ്, ലാഡ്ലി മീഡിയ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അഷ്റഫ് കാവിൽ ഇതിനകം നേടിയിട്ടുണ്ട്. മാർച്ച് 24 ന് വൈകു . 5 മണിക്ക് മലപ്പുറം കോട്ടക്കലിൽ സംഘടിപ്പിക്കുന്ന സംസ്കാരിക സദസ്സിൽ പുരസ്കാരം സമ്മാനിക്കും.

