കുന്നത്തറ എ .എം എൽ. പി സ്കൂൾ ശതവാർഷികം ഉദ്ഘാടനം ചെയ്തു
ആഘോഷ പരിപാടികൾ പൃഥ്വീരാജ് മൊടക്കല്ലൂർ ഉദ്ഘാടനം ചെയ്തു
ഉള്ളിയേരി: കുന്നത്തറയുടെ അക്ഷര സാക്ഷാത്കാരമായി നൂറു വർഷം മുമ്പ് ആരംഭിച്ച കുന്നത്തറ എ.എം.എൽ.പി സ്കൂൾ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൂർവവിദ്യാർത്ഥി സംഗമം, കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ, കലാകാരൻമാരുടെ ദേശീയ സംഘടനയായ നൻമയുടെ അത്തോളി യൂണിറ്റ് അവതരിപ്പിച്ച ഫോൾ ക്കസ്ട്ര എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി.
'കലോപ്സിയ 202 6' എന്ന പേരിൽ നടത്തിയ ആഘോഷ പരിപാടികൾ പൃഥ്വീരാജ് മൊടക്കല്ലൂർ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡൻ്റും ചിത്രകാരനുമായ ജിജുലാൽ ബോധി അധ്യക്ഷനായി.പി.വി. ഭാസ്കരൻ കിടാവ്, പ്രഥമാധ്യാപകൻ എ. രജിത്, സുനിൽകുമാർ കാവിടുക്കിൽ, പി. എൻ. ദീപ ടീച്ചർ, അനിൽകുമാർ തെക്കേടത്ത്, എസ്.ആർ.ജി കൺവീനർ എം.കെ .ശോഭന എന്നിവർ ആശംസാപ്രസംഗം നടത്തി.

