headerlogo
cultural

ഇന്ന് ലോക പരിസ്ഥിതിദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാടെങ്ങും ആഘോഷിക്കുന്നു. പ്രകൃതിയെ സംരക്ഷിച്ചില്ലങ്കിൽ ഭാവിയിൽ മനുഷ്യ ജീവന് ഭീഷണിയാവുമെന്ന് ഓർമപ്പെടുത്തുകയാണ് ഓരോ പരിസ്ഥിതി ദിനവും.

 ഇന്ന് ലോക പരിസ്ഥിതിദിനം
avatar image

NDR News

05 Jun 2026 08:36 AM

​                   മനുഷ്യൻ പ്രകൃതിയുടെ ഉടമയല്ല, പ്രകൃതിയായ അമ്മയുടെ മടിത്തട്ടിലെ കേവല യാത്രികൻ മാത്രമാണ്.വേരുകളറ്റ വൃക്ഷംപോലെയാണ് പ്രകൃതിയില്ലാത്ത മനുഷ്യന്റെ ജീവിതം .മണ്ണും വിണ്ണും പുഴയും മലയും നമ്മോട് ആവശ്യപ്പെടുന്നത് ബാഹ്യമായ ആരാധനാ ക്രമങ്ങളല്ല ,മറിച്ച് ഈ ഭൂമിയോടുള്ള ആദരവാണ്. വികസനത്തിന്റെ ആർത്തിയിൽ നാം വെട്ടിമാറ്റുന്ന ഓരോ മരവും, മലിനമാക്കുന്ന ഓരോ ജലാശയവും നമ്മുടെ തന്നെ നാളെയെയാണ് ഇല്ലാതാക്കുന്നത്. പ്രകൃതിയെ കീഴ്പ്പെടുത്താനല്ല, അവയോട് ഇണങ്ങി ജീവിക്കാനാണ് നാം ശീലിക്കേണ്ടത്. മണ്ണിലേക്ക് പടരുന്ന വേരുകൾ മനുഷ്യന്റെ ഹൃദയത്തിലേക്കും പടരട്ടെ. ഭൂമിയുടെ മുറിവുകൾക്ക് കാവലാകാൻ ഈ പരിസ്ഥിതി ദിനത്തിൽ നമുക്ക് കൈകോർക്കാം.

NDR News
05 Jun 2026 08:36 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents