headerlogo
cultural

ഖാൻ കാവിൽ പ്രക്ഷേപണ കലയുടെ സൗന്ദര്യം- ബോബി സി മാത്യു.

പ്രക്ഷേപണ കലയെ സമർപ്പണ മനോഭാവത്തോടെ സമീപിച്ച സർഗധനനായ കലാകാരനായിരുന്നു ഖാൻ കാവിൽ

 ഖാൻ കാവിൽ പ്രക്ഷേപണ കലയുടെ സൗന്ദര്യം- ബോബി സി മാത്യു.
avatar image

NDR News

06 Jun 2026 06:57 AM

             പ്രക്ഷേപണ കലയെ സമർപ്പണ മനോഭാവത്തോടെ സമീപിച്ച സർഗധനനായ കലാകാരനായി രുന്നു ഖാൻ കാവിലെന്ന് കോഴി ക്കോട് ആകാശവാണി സീനിയർ അനൗൺസർ ബോബി സി മാത്യു  അഭിപ്രായപ്പെട്ടു.ശബ്ദ മാധ്യമ ത്തിന് സമഗ്രമായ സംഭാവനകൾ നൽകിയ ഖാൻ കാവിൽ പ്രക്ഷേ പണ കലയുടെ ശക്തിയും സൗന്ദ ര്യവും ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.നാടകകൃത്ത്, നടൻ, സംവിധായകൻ, ആകാശവാണി അവതാരകൻ തുടങ്ങിയ നില കളിൽ പ്രശസ്തനായ ഖാൻ കാവിലിൻ്റെ 29 - ആം ചരമ വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

        ഖാൻ കാവിൽ ഗ്രന്ഥാലയവും കാസ്ക്ക കാവിലും ചേർന്ന് കാവു ന്തറ ഇ കെ നായനാർ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ

സംഘടിപ്പിച്ച പരിപാടിയിൽ എം. കെ. ബാലൻ അധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി , പ്ലസ് ടൂ പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എൻ. ആലി ഉപഹാര ങ്ങൾ വിതരണം ചെയ്തു. കവി 

പി.ആർ .രതീഷ്,അശോക് കുമാർ മാസ്റ്റർ,സി .ബാലൻ ,കാവിൽ പി മാധവൻ ,എം സി കുമാരൻ, എം .സത്യനാഥൻ എന്നിവർ സം സാരിച്ചു.സി .കെ. ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും സി എം ഭാസ്കരൻ നന്ദിയും പറഞ്ഞു.

NDR News
06 Jun 2026 06:57 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents