headerlogo
cultural

അനുമോദന സായാഹ്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീയ പുനത്തിൽ ഉദ്ഘാടനം ചെയ്തു.

കുന്നത്തറ സാംസ്കാരിക നിലയം ഗ്രന്ഥാലയം വായനശാല നടത്തിയ അനുമോദന സായാഹ്‌നം ബഹു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. പ്രിയ പുനത്തിൽ ഉദ്ഘാടനം ചെയ്തു.

 അനുമോദന സായാഹ്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീയ പുനത്തിൽ ഉദ്ഘാടനം ചെയ്തു.
avatar image

Gireesh

10 Jun 2026 02:19 PM

         കുന്നത്തറ സാംസ്കാരിക നിലയം :ഗ്രന്ഥാലയം വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന സായാഹ്നം ബഹു :ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി : പ്രിയ പുനത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ബഹു: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി : വത്സല കൊടിയാറമ്പത്ത് മുഖ്യാതിഥിയായി..

             സാംസ്കാരിക നിലയം പ്രസിഡണ്ട് ശ്രീ : പി വി ഭാസ്കരൻ കിടാവ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക നിലയം സെക്രട്ടറി ശ്രീ :ബാബുരാജ് ശ്രീ രഞ്ജിനി സ്വാഗതം പറഞ്ഞു. മുൻ ഉളളിയേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ : കെ ടി സുകുമാരൻ,സാംസ്കാരിക നിലയം നിർവ്വാഹക സമിതി അംഗംശ്രീ : ബാബു ടി , എന്നിവർ സംസാരിച്ചു..തുടർന്ന് കാരപ്പറമ്പ് ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനായ പ്രഭീഷ് കുമാർ കാവിടുക്കിൽ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു..വായനശാലയിലേക്ക് ഒരു വർഷത്തേക്കുള്ള മാതൃഭൂമി പത്രം ശ്രീ :അഖിൽ പ്രണവം സംഭാവന ചെയ്തു..അനുമോദന ചടങ്ങിന് സാംസ്കാരിക നിലയം വൈസ് പ്രസിഡണ്ട് ശ്രീ രജനീഷ് നിടുമ്പ്രത്ത് നന്ദി അറിയിച്ചു.

Gireesh
10 Jun 2026 02:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents