headerlogo
cultural

അതിരപ്പള്ളി - വാൽപ്പാറ വനപാതയിലൂടെ ഒരു യാത്ര

യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി അതിരപ്പള്ളി - മലക്കപ്പാറ - വാൽപ്പാറ കാഴ്ചകൾ കാണാൻ യാത്ര പ്ലാൻ ചെയ്യാം

 അതിരപ്പള്ളി - വാൽപ്പാറ വനപാതയിലൂടെ ഒരു യാത്ര
avatar image

NDR news

21 Jun 2026 08:08 PM

വാൽപ്പാറ യാത്ര:നമ്മൾ സ്വർഗ്ഗത്തിലേക്കുളള പാത എന്നൊക്കെ പറയാറില്ലേ..... ഏറെക്കുറെ ഇതിന്റെ അടുത്തായി വരും... പക്ഷേ ഈ സ്വർഗ്ഗത്തിന്റെ പേര് വാൽപാറ എന്നാണ്.. 

      വാല്‍പ്പാറ - പൊള്ളാച്ചി റൂട്ടിലെ ഈ 40 ഹെയര്‍ പിന്‍ വളവുകളിലൂടെ പകല്‍ വെളിച്ചത്തില്‍ ഒരിക്കലെങ്ങിലും യാത്ര ചെയ്തിട്ടില്ലെങ്കില്‍ അതൊരു വന്‍ നഷ്ടമാണ് സുഹൃത്തുക്കളെ.എത്ര പോയാലും മതി വരാത്ത ഹരം പിടിപ്പിക്കുന്ന യാത്രയാണ് അതിരപ്പിള്ളി - വാഴച്ചാൽ വെള്ളച്ചാട്ടം. നിരവധി സിനിമകളാണ് എന്തിന് ബ്രഹമാണ്ഡ ചിത്രം 'ബാഹുബലി'യും അതിരപ്പിള്ളിയിൽ പിറന്നവയാണ്. വാഴച്ചാലിൽ ഫാമിലട്രിപ്പ് അവസാനിക്കുമെങ്കിലും ചെക്കപോസ്റ്റ് പിന്നിട്ടാൽ നല്ലൊരു യാത്രകൂടി ആസ്വദിക്കും. കുറച്ച് സാഹസികമാണ്. അതാണ് വാൽപ്പാറ-മലക്കപ്പാറ യാത്ര. ആനയും, മറ്റ് മൃഗങ്ങളും റോഡിലിറങ്ങാൻ സാധ്യതയുള്ള വനത്തിലൂടെയാണ് പോകേണ്ടത്.പോകുന്ന വഴി കാട്ടുകോഴികളേയും സിംഹവാലൻ കുരങ്ങുകൾ, മാൻ, വേഴാമ്പൽ, ധാരാളം പക്ഷികളേയും കാണാം. മലക്കപ്പാറയിൽ എത്തിയാൽ ടീ ബ്രേക്കിനുള്ള സൗകര്യമുണ്ട്. ചെക്ക് പോസ്റ്റിൽ ഇൻഫോർമേഷൻ നൽകിയതിന് ശേഷം ഷോളയാർ ഡാം വിസിറ്റ് ചെയ്ത് തണുത്ത വെള്ളത്തിൽ കുളിയും പാസാക്കാം. മലക്കപ്പാറയിൽ നിന്നും 28 കി.മീറ്ററാണ് വാൽപ്പാറയിലേക്ക്.

      അടുത്തത് ആളിയാർ ഡാമിലേക്കുള്ള രസകരമായ യാത്ര. ജൂൺ ജൂലായ് മാസങ്ങളാണ് പ്രധാന സീസൺ. ഈ മാസങ്ങളിൽ മലക്കപ്പാറ എപ്പോഴും കോടമഞ്ഞിനാൽ പൊതിഞ്ഞിരിക്കും. ആദിവാസി വിഭാഗങ്ങളുടെ ഉൽസവങ്ങളും ഈ മാസങ്ങളിലാണ് . ഇവരുടെ കലാപരിപാടികളും ഉണ്ടാവും. മലക്കപാറയിൽ ഹോം സ്റ്റേ ലഭ്യമാണ്

മറ്റ് ആകർഷണങ്ങൾ :നല്ലമുടി വ്യൂ പോയിന്റ്,ബാലാജി ടെമ്പിൾ,ആളിയാർ വ്യൂ,മങ്കി ഫാൾസ്,ടീ എസ്റ്റേറ്റ്,ട്രക്കിങ് etc….

NDR news
21 Jun 2026 08:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents