താര സംഘടന "അമ്മ " നിന്നുള്ള രാജി വിശദീകരണവുമായി ശ്വേത മേനോൻ
താര സംഘടന "അമ്മ" പ്രസിഡന്റ് സ്ഥാനം രാജിവെച്ച ശ്വേത മേനോൻ വിശദീകരണവുമായി ഫേസ്ബുക്ക് പേജിൽ.
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെക്കാനുണ്ടായ കാരണം വിശദമാക്കി ശ്വേതാ മേനോൻ. ഫെയ്ബുക്ക് പോസ്റ്റിലൂടെയാണ് നടി വിശദീകരണം നടത്തിയത്. തന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടർച്ചയായി നേരിട്ടപ്പോൾ, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിൽ അമ്മയിൽ നിന്നും രാജിവെക്കാനാണ് താൻ തീരുമാനിച്ചതെന്നും ആ തീരുമാനം ബലഹീനതകൊണ്ടായിരുന്നില്ല, ആത്മാഭിമാനംകൊണ്ടായിരുന്നുവെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. തന്റെ വാക്കുകൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കേണ്ടത് പ്രധാനമാണെന്ന് കരുതുന്നതുകൊണ്ടാണ് കുറിപ്പ് പങ്കുവെക്കുന്നതെന്നും ശ്വേതാ മേനോൻ കൂട്ടിച്ചേർത്തു.

