പറമ്പിക്കുളം വന്യജീവി സങ്കേതം പോയിരിക്കേണ്ട വനയാത്ര
പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണ്.
പറമ്പിക്കുളം: സ്വപ്‌നംപോലെ സുന്ദരമായ കാഴ്ചകളുള്ള ഇടമാണ് പറമ്പിക്കുളം വന്യജീവി സങ്കേതം.ഒറ്റ തവണ പോയാൽ മതി വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന സ്ഥലം.പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് പ്രകൃതിരമണീയമായ പറമ്പിക്കുളം വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തണമെങ്കിൽ തമിഴ്‌നാട്ടിലെപൊള്ളാച്ചി ആനമല വഴി തന്നെ വരണം. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ വളരെ വിശാലമായി നിറഞ്ഞു നില്‍ക്കുന്ന വനമേഖലകൂടിയാണിത്.
മുളയുടെ ഏറുമാടത്തില്‍ താമസിക്കുക, ബാംബു റാഫ്റ്റിംഗ്, ചരിത്രമുറങ്ങുന്ന ഭീമാകാരമായ കന്നിമാര തേക്ക്...വിശാലമായ അണക്കെട്ട്, വനത്തിലൂടെയുള്ള രാത്രി സഫാരി, ട്രൈബല്‍ ഡാന്‍സ് തുടങ്ങി ഒട്ടേറെ മനോഹരമായ കാഴ്ചകളുണ്ടിവിടെ. തുണക്കടവ് എന്ന പേരില്‍ അറിയപ്പെടുന്ന പറമ്പിക്കുളം ഡാമിന് ഇതര ഡാമുകളില്‍ നിന്ന് ഒരു പ്രത്യേകതകൂടെയുണ്ട്. മലകള്‍ തുരന്ന് രണ്ട് ഡാമുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട് എന്നതാണ് ആ വ്യത്യാസം. ശിരുവാണി ഡാം പോലെ തന്നെ ഡാം മുഴുവന്‍ കേരളത്തില്‍ ആണെങ്കിലും വെള്ളം മുഴുവന്‍ തമിഴ്‌നാടിന് തന്നെയാണ്.
കുടുംബക്കോടൊപ്പവും, സുഹൃത്തുക്കള്‍ക്കൊപ്പവും മധുവിധു യാത്രക്കും പറ്റിയ മനോഹരമായ സ്ഥലം.
കാട്ടില്‍ തടാകക്കരയില്‍ തേക്ക് മരങ്ങള്‍ക്ക് നടുവില്‍ കെട്ടിപൊക്കിയ ഹൃദയഹാരിയായ മുളസൗധം. ഈ കാഴ്ച പുറത്ത് നിന്ന് കാണാന്‍ തന്നെ ബഹുരസമാണ്. ലോകത്തിലെ ഏറ്റവും വലിയ നൂറ്റാണ്ടിന്റെ കഥകള്‍ പറയുന്ന തേക്ക്. ഒട്ടേറെ ചരിത്രങ്ങള്‍ ഈ തേക്കിന് നമ്മോട് പറയാനുണ്ട്. 465 വര്‍ഷം പഴക്കമുണ്ട് കന്നിമരത്തേക്കിന്.
സഞ്ചാരികള്‍ക്കായി നിരവധി രാത്രി താമസ പാക്കേജുകള്‍ ഫോറസ്റ്റ് ഫോറസ്റ്റ ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കിയിട്ടുണ്ടിവിടെ . അതില്‍ ടെന്റ് പാക്കേജ് ഏറ്റവും നല്ലതായി തോന്നി. ഇവിടത്തെ ബാംബു റാഫ്റ്റിംഗ് ഏതൊരു സഞ്ചാരിയുടെയും മനംനിറക്കുമെന്ന് തീര്ച്ച.
ആന,കടുവ,പുലി,കാട്ടുപോത്ത്, കരടി തുടങ്ങി വന്യ ജീവികളെ ഉറപ്പായും കാണാൻ പറ്റും. വാക്കുകള്‍ക്കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര മനോഹരമായ സ്ഥലം. ..

