മൺമറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കുള്ള അനുസ്മരണചടങ്ങ് വി ടി സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്തു.
മൺമറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കളായ രാമുണ്ണി കുട്ടി അടിയോടി, ഗോവിന്ദൻ ക്കുട്ടി നമ്പ്യാർ, പി വി രവി എന്നിവർക്കുള്ള അനുസ്മരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും നടത്തി.
ഉള്ളിയേരി : മൺമറഞ്ഞ മുതിർന്ന കോൺഗ്രസ്സ് നേതാക്കന്മാരായ ശ്രീ.രാമുണ്ണി കുട്ടി അടിയോടി, ശ്രീ. ഗോവിന്ദൻകുട്ടി നമ്പ്യാർ, ശ്രീ.പി വി രവി എന്നിവരുടെ അനുസ്മരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും ഉള്ളിയേരി മണ്ഡലം കുന്നത്തറ 12 -ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ബഹു: ബാലുശ്ശേരി MLA വി.ടി സൂരജ് ഉദ്ഘാടനം ചെയ്തു, ബഹു:കോഴിക്കോട് DCC ജനറൽ സെക്രട്ടറി ശ്രീ.നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി. SSLC, Plus 2, LSS, USS തുടങ്ങിയ മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരം നൽകുകയും ചെയ്തു.ടി സി രാജൻ,എടാടത്ത് രാഘവൻ,കെ രാജീവൻ,കെ കെ സുരേഷ്,മാധവക്കുറുപ്പ്,ശ്രീധരൻ മെനാച്ചേരി ,സതീഷ് കന്നൂര്,നാഗത്ത് രാജൻ,അജി കരിമുണ്ടേരി ,ടി കെ സതീശൻ ,ജി എസ് സുജിന,ജി എസ് സുജിത്ത്,ലിനീഷ് കുമാർ,സുനിൽകുമാർ കാവിടുക്കിൽ എന്നിവർ സംസാരിച്ചു.

