പ്രശസ്ത നടൻ തിലകന് സ്മാരകം നിർമ്മിക്കണം.
തിലകന് സ്മാരകം നിർമ്മിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് തിലകൻ അനുസ്മരണ സമിതി ആവശ്യപ്പെട്ടു.
കോഴിക്കോട്: പ്രശസ്ത സിനിമ നടൻ തിലകന് ഉചിതമായ സ്മാരകം നിർമ്മിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് തിലകൻ അനുസ്മരണ സമിതി സംസ്ഥാന പ്രവർത്തക സംഗമം അവശ്യപെട്ടു
.നടൻ വിനോദ് കോവൂർ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജെഗ്മയൻ ചന്ദ്രപുരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിജയൻ കാരന്തൂർ. എസ് എൻ ഡി എസ് ദേശീയ സെക്രട്ടറി ഷൈജ കൊടുവള്ളി.കാരുണ്യ തിലകം സംസ്ഥാന ചെയർമാൻ ബേബി വാസൻ മാസ്റ്റർ,സംസ്ഥാന കൺവീനർ ശങ്കരൻ നടുവണ്ണൂർ,കരീം മേ യ്ച്ചേരി,റോഷൻ ബാബു, വിനോദ് കക്കോടി, എം എസ് മെഹബൂബ് എന്നിവർ സംസാരിച്ചു

