headerlogo
cultural

ഓപ്പറേഷൻ തുഫാന് ഐക്യദാർഢ്യവുമായി ഓൾ കേരള റഷീദ് കൂട്ടായ്മ സംസ്ഥാന സംഗമം

ഓൾ കേരള റഷീദ് കൂട്ടായ്മ മൂന്നാം സംസ്ഥാന സംഗമവും കുറ്റിപ്പുറം റഷീദ് ശ്രേഷ്ഠ അവാർഡ് ദാനവും മുൻ പാസ്പോർട്ട് ഓഫീസർ റഷീദ് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു

 ഓപ്പറേഷൻ തുഫാന് ഐക്യദാർഢ്യവുമായി ഓൾ കേരള റഷീദ് കൂട്ടായ്മ സംസ്ഥാന സംഗമം
avatar image

NDR news

05 Aug 2026 05:46 PM

​കോഴിക്കോട്: ഓൾ കേരള റഷീദ് കൂട്ടായ്മയുടെ മൂന്നാം സംസ്ഥാന സംഗമവും കുറ്റിപ്പുറം റഷീദ് ശ്രേഷ്ഠാ അവാർഡ് ദാന ചടങ്ങും കോഴിക്കോട് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.

      ലഹരിയുടെ ദുരുപയോഗത്തിൽ തകർന്നുപോകുന്ന യുവതലമുറയെ തിരികെ കൊണ്ടുവരാൻ 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് റഷീദ് കൂട്ടായ്മ രംഗത്തിറങ്ങണമെന്ന് മുൻ പാസ്‌പോർട്ട് ഓഫീസർ റഷീദ് വളാഞ്ചേരി പറഞ്ഞു. റഷീദ് കൂട്ടായ്മ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .പ്രതിഫലം പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് ഉപകാരപ്രദമായ സഹായങ്ങൾ ചെയ്യാൻ മുന്നിട്ടിറങ്ങണമെന്നും വരുംതലമുറയ്ക്ക് മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് നാം കാഴ്ചവെക്കേണ്ടതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

       പ്രസിഡന്റ് റഷീദ് മുഴപ്പിലങ്ങാട് അധ്യക്ഷം വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം ഒ.എം. റഷീദ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ റഷീദ് വലിയോറ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.കുറ്റിപ്പുറം റഷീദ് അനുസ്മരണ പ്രഭാഷണം സംസ്ഥാന സെക്രട്ടറി റഷീദ് മാണൂർ നടത്തി. 

       സന്നദ്ധ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവും ആംബുലൻസ് ഡ്രൈവറുമായ കുറ്റിപ്പുറം റഷീദിനുള്ള 'ശ്രേഷ്ഠാ അവാർഡ്' മുൻ പാസ്‌പോർട്ട് ഓഫീസർ റഷീദ് വളാഞ്ചേരി സമ്മാനിച്ചു. കൂട്ടായ്മയുടെ സ്ഥാപകരായ റഷീദ് എളയൂർ, റഷീദ് നാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

      റഷീദ് കൂട്ടായ്മ മൂന്നാം സംസ്ഥാന സംഗമത്തെ കുറിച്ച് റഷീദ് മഠത്തിൽ പിണറായി രചിച്ച ആശംസാ ഗാനത്തിൻ്റെ സിഡി പ്രകാശനവും ചടങ്ങിൽ നടന്നു. സംസ്ഥാന സെക്രട്ടറി  റഷീദ് മാറഞ്ചേരി,എം.എ. റഷീദ് (മഞ്ചേരി മുൻസിപ്പാലിറ്റി കൗൺസിലർ), റഷീദ് താമരശ്ശേരി, റഷീദ് ശ്രീകണ്‌ഠപുരം,റഷീദ് കോട്ടൻസ്,റഷീദ് സികെ, റഷീദ് വടക്കൻ, റഷീദ് റിലാക്സ്, റഷീദ് ചെങ്ങാനി, റഷീദ് മലബാർ, റഷീദ് കാവുന്തറ എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ റഷീദുമാരുടെ മക്കളെയും, പ്രായം കൂടിയ റഷീദുമാരേയും, ഏറ്റവും പ്രായം കുറഞ്ഞ റഷീദിനേയും സംഗമത്തിൽ ആദരിക്കുകയും ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ചങ്ങരംകുളം സ്വാഗതവും,റഷീദ് എളയൂർ നന്ദിയും പറഞ്ഞു.

      2026-28 വർഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പ് റഷീദ് ഹംസത്ത് കൊയിലാണ്ടി, റഷീദ് പി.സി. ഫറൂഖ് എന്നിവർ നിയന്തിച്ചു. രക്ഷാധികാരികളായി റഷീദ് കൊയിലാണ്ടി, റഷീദ്മാസ്റ്റർ കരുളായി,റഷീദ് മുഴപ്പിലങ്ങാട്  റഷീദ് പിലാച്ചേരി നടുവണ്ണൂർ കോഴിക്കോട് (പ്രസിഡണ്ട്), റഷീദ് എം.പി. എളയൂർ മലപ്പുറം (ജനറൽ സെക്രട്ടറി), റഷീദ് വലിയോറ വേങ്ങര-മലപ്പുറം (ട്രഷറർ),റഷീദ് ചങ്ങരംകുളം,ഒ എം.റഷീദ് കായലം,റഷീദ് കാവുന്തറ നടുവണ്ണൂർ ,(വൈസ് പ്രസിഡണ്ടുമാർ),റഷീദ് നാസ്- കുറ്റിക്കാട്ടൂർ,റഷീദ് വടക്കൻ- കക്കാട് ,റഷീദ് മാണൂർ-എടപ്പാൾ (ജോ : സെക്രട്ടറിമാർ)എന്നിവർ ഉൾപ്പെടെ 28 അംഗ സംസ്ഥാന പ്രവർത്തക സമിതിയെയും യോഗം തെരഞ്ഞെടുത്തു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മലബാർ റഷീദിന്റെ നന്ദിയോടെ സംഗമം സമാപിച്ചു.

NDR news
05 Aug 2026 05:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents