headerlogo
cultural

സർക്കാരിന്റെ തു ഫാൻ പദ്ധതിക്ക് പരിപൂർണ്ണ പിന്തുണ

ലഹരിക്കും മയക്കുമരുന്നിനുമെതിരെ സർക്കാർ നടത്തുന്ന തുഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് എസ് എൻ ഡി എസ് ജില്ലാ കൺവെൻഷൻ.

 സർക്കാരിന്റെ തു ഫാൻ പദ്ധതിക്ക് പരിപൂർണ്ണ പിന്തുണ
avatar image

NDR news

09 Aug 2026 10:36 PM

കോഴിക്കോട് : കേരളത്തിലെ വർദ്ധിച്ചുവരുന്ന മദ്യത്തിനും മയക്കുമരുന്നിനെതിരെയുള്ള സർക്കാരിന്റെ തൂഫാൻ പദ്ധതിയിൽ അംഗങ്ങളായി പ്രവർത്തക്കുവാനും പൂർണപിന്തുണ നൽകുവാനും ശ്രീനാരായണ ഗുരു ധർമ്മസേവാ സംഘം (എസ്എൻഡിഎസ്) ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. ചടങ്ങിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ പുതുക്കി. തുഫാൻ പദ്ധതിക്ക് സംഘടനയുടെ മുഴുവൻ അംഗങ്ങളും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ആഗസ്റ്റ് 28 ന് നടക്കുന്ന ഗുരുജയന്തി വൻ വിജയപ്രദമാക്കാൻ കൺവെൻഷൻ തീരുമാനിച്ചു.

        ഡോക്ടർ പ്രമോദ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഷൈജ കൊടുവള്ളി യും ദേശീയ ജനറൽ സെക്രട്ടറി എം കെ അജിത്തും ഓൺലെനിൽ സംസാരിച്ചു. ദേശീയ നിർവാഹസമിതി അംഗങ്ങളായ പി അനിൽകുമാർ, ശങ്കരൻ നടുവണ്ണൂർ, കെ എൻ എ അമീർ,വി ടി സുരേന്ദ്രൻ, ജഗ്മാൻ ചദ്രപുരി, സുഹറ ടീച്ചർ എന്നിവർ സംസാരിച്ചു. സിൻസി സുദീപ് സ്വാഗതവും ഗിരീഷ് ബേപ്പൂർ നന്ദിയും പറഞ്ഞു.

     പുതിയ ജില്ല കമ്മിറ്റി ഭാരവാഹികളായി ഹരി മോഹനൻ തോട്ടത്താഴത്ത് (പ്രസിഡന്റ് ) രാജേഷ് മാങ്കാവ് ( വൈസ് പ്രസിഡന്റ്), കെപി രാജീവൻ സെക്രട്ടറി, സുഹറ ടീച്ചർ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

NDR news
09 Aug 2026 10:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents