headerlogo
cultural

ഒപ്പനയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി ബാലുശ്ശേരി മണ്ഡലം വനിത പോറം

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ സംസ്ഥാന കലോത്സവത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ബാലുശ്ശേരി മണ്ഡലം വനിതാ വിഭാഗം ഒപ്പനയിൽ രണ്ടാം സ്ഥാനം നേടി

 ഒപ്പനയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി ബാലുശ്ശേരി മണ്ഡലം വനിത പോറം
avatar image

NDR news

13 Aug 2026 09:53 PM

ബാലുശ്ശേരി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ തിരൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഒപ്പനയില്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കി ബാലുശ്ശേരി നിയോജകമണ്ഡലം വനിതാ ഫോറം. എ ഗ്രേഡോടെ രണ്ടാം സ്ഥാനമാണ് ഇവര്‍ നേടിയെടുത്തത്. 

               മാപ്പിളപ്പാട്ടിന്റെ തനത് ഈണത്തിനൊപ്പം ചുവടുകളിലും കൈതാളത്തിലും ചടുലതയും താളബോധവും ഒട്ടും ചോര്‍ന്നുപോകാതെയുള്ളതായിരുന്നു ഇവരുടെ പ്രകടനം. ശ്രീജ .ഇ, ശ്രീജ പി ജി, സബിത .പി, അനിത ഇ കെ, പ്രേമി. സി. കെ , ശോഭന. കെ, ജയശ്രീ .എം എന്നിവരാണ് ടീം അംഗങ്ങള്‍.

NDR news
13 Aug 2026 09:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents