സ്വാതന്ത്ര്യസമര ചരിത്രം തമസ്കരിക്കാൻ ഭരണകൂടം ശ്രമിക്കുന്നു: വി ടി സൂരജ് എംഎൽഎ
നടുവണ്ണൂരിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി സി കുഞ്ഞിരാമൻ വൈദ്യരുടെ 24 മത് ചരമവാർഷികദിന അനുസ്മരണ സമ്മേളനം വിടി സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: നിരവധി ധീരദേശാഭിമാനികൾ ജീവൻ ത്യജിച്ച് നേടിയ സ്വാന്ത്ര്യസമര ചരിത്രവും ഭരണഘടനയും വികലമാക്കി തമസ്ക്കരിക്കുവാനുള്ള നീക്കമാണ് അടിക്കടി കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് വി ടി സൂരജ് എം എൽ എ പറഞ്ഞു.ഇതിനെതിരെ ശക്തമായ ചെറുത്ത് നിൽപ്പ് അനിവാര്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
നടുവണ്ണൂരിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി സി കുഞ്ഞിരാമൻ വൈദ്യർ 24 -ാം ചരമ വാഷിക ദിനാചരണ അനുസ്‌മരണ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അനുസ്മരണ സമിതി ചെയർമാൻ കെ രാജീവൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി,മണ്ഡലം പ്രസിഡണ്ട് ഏ പി ഷാജി, എം സത്യനാഥൻമാസ്റ്റർ, സി കൃഷ്ണദാസ് , കെ പി അലി മാസ്റ്റർ, ഒ എം കൃഷ്ണകുമാർ, പി നാരായണൻനായർ , അക്ബർ അലി കൊയമ്പ്രത്ത്, ബാലകൃഷ്ണൻ വിഷ്ണോത്ത്, രാമചന്ദ്രൻ പരപ്പിൽ, അബ്ദുൾസലാം കൊയമ്പ്രത്ത് എന്നിവർ പ്രസംഗിച്ചു . അനുസ്മരണ ചടങ്ങിനു മുന്നോടിയായി സി കുഞ്ഞിരാമൻ വൈദ്യരുടെ ഛായാചിത്രത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി

