80 -മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
നടുവണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തി നടുവണ്ണൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 80-മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡണ്ട് ചന്ദ്രൻ വിക്ടറി ദേശീയപതാക ഉയർത്തി.
ജനറൽ സെക്രട്ടറി എം കെ ജലീൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിച്ചു. ഷബീർ നെടുങ്ങണ്ടി, സി സത്യബാലൻ, സന്തോഷ് വെണ്ടിലോട്ട്, ഉമ്മർ തമന, മനോജ് മക്കാട്ട്, സതീഷ് കുമാർ,അഫ്സൽ പി എം, ഗോപാലകൃഷ്ണൻ, രാജൻ സൗന്ദര്യ എന്നിവർ സംസാരിച്ചു

