ഓപ്പറേഷൻ തുഫാൻ ഡ്രൈവർമാരെ പരിശോധനയ്ക്കു വിധേയമാക്കണം
ഓപ്പറേഷൻ തുഫാന്റെ ഭാഗമായി ലഹരി ഉപയോഗിച്ച് അപകടകരമായി വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ പിടികൂടണമെന്ന് കെപിസിസി ഗാന്ധി ദർശൻ സമിതി ആവശ്യപ്പെട്ടു
കോഴിക്കോട്: ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിൽ ലഹരി ഉപയോഗിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നത് കണ്ടെത്തുന്നതിനായി ബസ് ജീവനക്കാരെയും ടാക്സി ഡ്രൈവർമാരെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കെപിസിസി ഗാന്ധിദർശൻ സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു
ഗാന്ധിദർശൻ സമിതിയുടെ മുൻ ജില്ലാ പ്രസിഡണ്ട് പ്രമുഖ ഗാന്ധിയനുമായ ആർ പി രവീന്ദ്രൻ രണ്ടാം അനുസ്മരണ സമ്മേളനവും പ്രഥമ ഗാന്ധിദർശൻ അവാർഡ് സമർപ്പണവും സപ്തംബർ 8.ന്ന് ഡിസിസി ഓഫീസിൽ നടത്താൻ തീരുമാനിച്ചു ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു ഗാന്ധിദർശൻ സമിതി സംസ്ഥാന ഭാരവാഹികളായ റാഫി കായക്കൊടി. ശങ്കരൻ നടുവണ്ണൂർ അസീസ് പാലക്കണ്ടി എം പി റീജ ജില്ലാ ജനറൽ സെക്രട്ടറി മഹേഷ് കോമത്ത് ജില്ലാ ഭാരവാഹികളായ കെ പി ഹരിദാസൻ ശ്രീജ സുരേഷ് അബ്ദുല്ലത്തീഫ് മാപ്പിള വീട്ടിൽ എൻ വിശ്വംഭരൻ അരുൺ ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു

