ദേശീയ വായനശാലയിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി
വാകയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി
നടുവണ്ണൂർ : വാകയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ 80-മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വായനശാല അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി. ആഘോഷ ചടങ്ങുകൾക്ക് ശ്രീ ഒ എം ബാലൻ, ശ്രീ എം സജിത്ത് മാസ്റ്റർ, ശ്രീ സി മനോജ് മാസ്റ്റർ, ശ്രീമതി ടി സബിത എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ വായനശാല പ്രവർത്തകരും വായനക്കാരും പങ്കെടുത്തു

