headerlogo
cultural

കോക്കല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട് ട്രൂപ്പിന്റെ സ്വാതന്ത്ര്യ നിറവ്

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട് ട്രൂപ്പിന്റെ "സ്വാതന്ത്ര്യ നിറവ്" എന്ന പരിപാടി സംഘടിപ്പിച്ചു

 കോക്കല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട് ട്രൂപ്പിന്റെ സ്വാതന്ത്ര്യ നിറവ്
avatar image

NDR news

15 Aug 2026 10:05 PM

ബാലുശ്ശേരി :സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ ഹയർ സെക്കൻ്ററി വിഭാഗത്തിലെ 13th താമരശ്ശേരി എച്ച്.എസ്.എസ് സ്കൗട്ട് ട്രൂപ്പ് "സ്വാതന്ത്ര്യനിറവ്" എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

       സ്കൗട്ടുകൾ ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി ദേശീയപതാക മാതൃകകൾ കൈകളിൽ വരച്ച് ദൃശ്യരൂപത്തിലൂടെ പതാകവന്ദനം നടത്തി. പ്ലസ് ടു സ്‌കൗട്ടുകൾ സ്കൗട്ട് യൂണിഫോമിലും പ്ലസ് വൺ സ്കൗട്ടുകൾ സ്‌കൂൾ യൂണിഫോമിലും അണിനിരന്നു. 

    സ്വാതന്ത്ര്യനിറവ് പരിപാടിക്ക് സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സി അച്ചിയത്തും സ്കൗട്ട് ട്രൂപ്പ് ലീഡർ സഹജ് വിനോദും നേതൃത്വം നൽകി.

NDR news
15 Aug 2026 10:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents