80 -മത് സ്വാതന്ത്ര്യദിനാഘോഷം നടത്തി
നടുണ്ണൂർ നന്‌മ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി
നടുവണ്ണൂർ : നന്മ റസിഡൻസ് അസോസിയേഷൻ 80 മത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ജവാൻ ഷൈജൂ സ്മാരക ബസ്റ്റോപ്പിനടുത്ത് നടന്ന ചടങ്ങിൽ രാജ്യപുരസ്കാർ ജേതാവ് അഷ്ക പ്രയേഷ് ദേശീയപതാക ഉയർത്തി . ബാലകൃഷ്ണൻ മാസ്റ്റർ വിഷ്ണോത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിച്ചു.
നന്മ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ചെട്ടിയൂർ രവീന്ദ്രനാഥ്,സെക്രട്ടറി ജികെ ചന്തുക്കുട്ടി, ഷൈജ മുരളി,എൻ കെ അശോകൻ, കരുണാകരൻ, രതീദേവി ടീച്ചർ എന്നിവർ സംസാരിച്ചു. നന്മ റസിഡൻസ് അസോസിയേഷൻ കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു

