റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കച്ചേരിക്കുന്ന് റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം നടത്തി
നടുവണ്ണൂർ: കച്ചേരിക്കുന്ന് റസിഡൻസ് അസോസിയേഷൻ 80-മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡന്റ് ടി ആര്‍ ഗിരീശൻ ദേശീയ പതാക ഉയർത്തി. വസന്തൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിച്ചു. സെക്രട്ടറി വിപി ഹമീദ്,ടി സി ബാബു, ഉണ്ണി പുതിയാറമ്പത്ത് എന്നിവർ നേതൃത്വം നൽകി . നടുവണ്ണൂർ രജിസ്റ്റർ ഓഫീസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും കുടുംബാംഗങ്ങളും നാട്ടുക്കാരും പങ്കെടുത്തു

