headerlogo
cultural

ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം മന്ത്രി ബിന്ദു കൃഷ്ണ പതാക ഉയർത്തി

80-മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടന്ന ചടങ്ങിൽ വനിത- ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ദേശീയ പതാക ഉയർത്തി

 ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം മന്ത്രി ബിന്ദു കൃഷ്ണ പതാക ഉയർത്തി
avatar image

NDR news

16 Aug 2026 12:17 PM

കോഴിക്കോട്: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ജില്ലാതല ചടങ്ങ് വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനത്ത് വിപുലമായി നടന്നു. തൊഴിൽ, മൃഗസംരക്ഷണ–വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ദേശീയപതാക ഉയർത്തി പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.

      ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടി, കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവി ഷൗക്കത്തലി എ.പി, റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് എന്നിവരും പരേഡിൻ്റെ അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് മന്ത്രി പരേഡ് പരിശോധിച്ചു.

      പരേഡ് കമാൻഡറായി ഡി.എച്ച്.ക്യു കോഴിക്കോട് റൂറലിലെ റിസർവ് ഇൻസ്പെക്ടർ ശ്രീ. ജോസ് ജോർജും രണ്ടാം ഇൻ കമാൻഡറായി ഡി.എച്ച്.ക്യു കോഴിക്കോട് സിറ്റിയിലെ എസ്.ഐ പ്രവീൺ രാജ് കെ.യും നേതൃത്വം നൽകി.

      വിവിധ പൊലീസ് സേനാവിഭാഗങ്ങൾ, എക്സൈസ്, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ്, എൻ.സി.സി, സ്കൗട്ട്സ്, ഗൈഡ്സ്, ജെ.ആർ.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സിവിൽ ഡിഫൻസ്, ബാൻഡ് ടീം തുടങ്ങിയ വിഭാഗങ്ങളിൽ നിന്നായി 23 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു.

       ഡി.എച്ച്.ക്യു കോഴിക്കോട് സിറ്റി, ഡി.എച്ച്.ക്യു കോഴിക്കോട് റൂറൽ, ലോക്കൽ പോലീസ് കോഴിക്കോട് സിറ്റി, ലോക്കൽ പോലീസ് വനിതാ വിഭാഗം, എക്സൈസ്, ഫോറസ്റ്റ്, ഫയർ ആൻഡ് റെസ്ക്യൂ, എൻ.സി.സി സീനിയർ ആർമി, സീനിയർ ആർമി ഗേൾസ്, സീനിയർ നേവി, ജൂനിയർ ആർമി, ജൂനിയർ ആർമി ഗേൾസ്, ജൂനിയർ നേവി ബോയ്സ്, സ്കൗട്ട്സ്, ഗൈഡ്സ്, ജെ.ആർ.സി ഗേൾസ്, വിവിധ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകൾ, സിവിൽ ഡിഫൻസ്, ബാൻഡ് ടീം തുടങ്ങിയവയാണ് പരേഡിൽ പങ്കെടുത്തത്.

      തുടർന്ന് മികച്ച പ്രകടനം കാഴ്ചവെച്ച പ്ലാറ്റൂണുകൾ ക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. സേനാ വിഭാഗത്തിൽ ഡി.എച്ച് ക്യു കോഴിക്കോട് സിറ്റിയും കുട്ടികളുടെ വിഭാഗത്തിൽ ബി ഇ എം ഗേൾസ് ഹയർസെക്കൻഡറി എസ്. പി.സിയുമാണ് ഒന്നാം സ്ഥാനം നേടിയത്. ദേശീയഗാനത്തോടെ പരേഡ് സമാപിച്ചു. തുടർന്ന് സ്കൂൾ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

        ചടങ്ങിൽ കോഴിക്കോട് മേയർ ഒ. സദാശിവൻ, എം.പിമാരായ എം.കെ രാഘവൻ, ഷാഫി പറമ്പിൽ, എം.എൽ.എമായ കെ. ജയന്ത്, കെ. ഫൈസൽ ബാബു, കെ. പ്രവീൺ കുമാർ, എം.എ റസാഖ് മാസ്റ്റർ, കെ.എം അഭിജിത്ത്, വി.ടി സൂരജ്, വിദ്യാ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ, സബ് കളക്ടർ എസ്. ഗൗതം രാജ്, എ.ഡി.എം ഷറീന കെ., ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ പങ്കെടുത്തു.

NDR news
16 Aug 2026 12:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents