കലാസംസ്കാരിക രംഗത്ത് നടുവണ്ണൂർ എ എസ് കെ എസ് 51 ന്റെ നിറവിൽ
അച്യുതൻ സ്മാരക കലാ സമിതിയുടെ 51ാം വാർഷികാഘോഷവും നിർമ്മാണം പൂർത്തിയായ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും ഓഗസ്റ്റ് 21ന് നടക്കും
നടുവണ്ണൂർ: 1975 മുതൽ നടുവണ്ണൂരിന്റെയും പരിസരപ്രദേശത്തിന്റെയും കലാസംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായി പ്രവർത്തിച്ചുവരുന്ന അച്യുതൻ സ്മാരക കലാസമിതി (എ എസ് കെ എസ്) നടുവണ്ണൂർ അതിന്റെ 51 വർഷം പിന്നിടുകയാണ്.
2026 ഓഗസ്റ്റ് മുതൽ ഡിസംബർ വരെ നീണ്ടുനിൽക്കുന്ന അമ്പത്തിയൊന്നാം വാർഷിക ആഘോഷ പരിപാടികളുടെയും സ്വന്തമായിട്ടുള്ള കെട്ടിടത്തിന്റെയും ഉദ്ഘാടനം 2026 ഓഗസ്റ്റ് 21 വെള്ളിയഴ്ച വൈകിട്ട് 4 മണിക്ക് പ്രശസ്ത സിനി - മിമിക്രി ആർട്ടിസ്റ്റ് ദേവരാജദേവ് നിർവഹിക്കുന്നതാണ്.
നാടക പ്രവർത്തകരായ എംജി,വിശ്വൻ മന്ദങ്കാവ്, പി ബാലകൃഷ്ണൻ എന്നിവരുടെ പേരിലുള്ള സ്മാരക ഹാളിന്റെ ഉദ്ഘാടനം പ്രശസ്ത നാടക പ്രവർത്തകനായ ശ്രീ മുഹമ്മദ് പേരാമ്പ്ര നിർവഹിക്കുന്നു. നടുവണ്ണൂർ ഗ്രാമപ ഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി ഫോട്ടോ അനാഛാദനം ചെയ്യുന്നതാണ്. ചടങ്ങിൽ സാമൂഹ്യ സംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.
ഉദ്ഘാടന പരിപാടിക്ക് ശേഷം ആവാസ് മെഹ്ഫിൽ ആൻഡ് ഗസൽ അവതരിപ്പിക്കുന്ന മ്യൂസിക് ഈവ് ഗസൽ സന്ധ്യയും നടക്കുന്നുതാണ്.

