headerlogo
cultural

സാമൂഹ്യ സമരസതയുടെ അടയാളപ്പെടുത്തലാണ് ഓണം: പ്രസൂൺ കല്ലോട്

വേദവ്യാസ വിദ്യാപീഠം പേരാമ്പ്രയിലെ ഓണാഘോഷ പരിപാടികൾ വിദ്യാലയക്ഷേണ സമിതി പ്രസിഡന്റ് ശ്രീ പ്രസൂൺ കല്ലോട് ഉദ്ഘാടനം ചെയ്തു.

 സാമൂഹ്യ സമരസതയുടെ അടയാളപ്പെടുത്തലാണ് ഓണം: പ്രസൂൺ കല്ലോട്
avatar image

NDR news

21 Aug 2026 10:39 PM

പേരാമ്പ്ര: വേദവ്യാസ വിദ്യാപീഠം പേരാമ്പ്രയിലെ ഓണാഘോഷ പരിപാടികൾ വിദ്യാലയ ക്ഷേമസമിതി പ്രസിഡൻ്റ് ശ്രീ പ്രസൂൺ കല്ലോട് ഉദ്ഘാടനം ചെയ്തു. കള്ളവും ചതിയുമില്ലാതിരുന്ന , സമ്പൽ സമൃദ്ധിയുടെ പ്രസരിപ്പ് സർവ്വ ചരാചരങ്ങളിലും ദർശിച്ചിരുന്ന മാവേലിയുടെ കാലഘട്ടത്തിലേക്ക് നാം തിരിച്ചു പോവേണ്ടിയിരിക്കുന്നു. ജാതി-മത- വർണ്ണ-വർഗ്ഗ ഭേദമന്യേ എല്ലാവരും സമരസതയോടെ ജീവിക്കണമെന്ന സന്ദേശമാണ് ഓണാഘോഷം നമുക്ക് നൽകുന്നതെന്നും ശ്രീ പ്രസൂൺ പറയുകയുണ്ടായി.

      ഓണക്കഥാ പ്രവചനം വിദ്യാനികേതൻ ജില്ലാ ജോ. സെക്രട്ടറി ശ്രീ പി കെ പ്രമോദ് കുമാർ നടത്തുകയുണ്ടായി. ഭാഗവത കഥ പ്രകാരം ഗുജറാത്തിൽ ജനിച്ച് ,ജീവിച്ച് ,ഭരിച്ച മഹാബലിയുടെ അഹങ്കാരം ശമിപ്പിച്ച വാമന ദേവൻ്റെ ജന്മനക്ഷത്രമായ തിരുവോണ നാളിലാണ് നാം ഓണം ആഘോഷിക്കുന്നത്. കേരളത്തിലെ മാവേലിക്കരയിലെ രാജാവായിരുന്ന മഹാബലിയെ വാമന ദേവനുമായി ബന്ധപ്പിച്ചുള്ള ഐതീഹ്യമാണ് ഇവിടെ പ്രചാരത്തിലുള്ളത്. ഐതീഹ്യ പ്രകാരം കേരളം ഉണ്ടായതു തന്നെ വാമന ദേവനു ശേഷമുള്ള പരശുരാമൻ്റെ കാലഘട്ടത്തിലാണെന്നു വരുമ്പോൾ നിലവിൽ പ്രചരിച്ചിട്ടുള്ള കഥയ്ക്ക് അടിസ്ഥാനമില്ല എന്നു കാണാം. വാമനദേവൻ മഹാബലിയെ പാതാളത്തിലേക്കല്ല ,മറിച്ച് സ്വർഗ്ഗത്തേക്കാൾ മഹത്തരമായ സുതലത്തിലേക്കാണ് അനുഗ്രഹിച്ച് അയച്ചിട്ടുള്ളതെന്നും ശ്രീ പ്രമോദ് കുമാർ ഭാഗവത കഥ പരാമർശിച്ചു കൊണ്ട് പറയുകയുണ്ടായി .

       വിദ്യാലയ സമിതി പ്രസിഡൻ്റ് ശ്രീ പി സി സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷം വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ മാതൃഭാരതി പ്രസിഡൻ്റ് ശ്രീമതി ശ്രീധന്യ ,ശിശുവാടിക പ്രസിഡൻ്റ് ശ്രീമതി കീർത്തന ,ക്ഷേമസമിതി വൈസ് പ്രസിഡൻ്റ് ശ്രീ ചന്ദ്രൻ മാസ്റ്റർ ,വൈസ് പ്രിൻസിപ്പൽ ശ്രീമതി ദീപ എൻ എസ് ,വിദ്യാലയ സമിതി അംഗം ശ്രീ ചെമ്പൂട്ടി അശോകൻ എന്നിവർ ആശംസാ ഭാഷണം നടത്തി. വിദ്യാലയ സമിതി സെക്രട്ടറി ശ്രീ കെ എം അമരേഷ് സ്വാഗതം ആശംസിക്കുകയും ആഘോഷ പ്രമുഖ് ശ്രീമതി ശരണ്യ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. 

      അമ്മമാരും അധ്യാപികമാരും അണിനിരന്ന മെഗാ തിരുവാതിര ,അമ്മമാരുടെയും കുട്ടികളുടെയും നൃത്തനൃത്യങ്ങൾ എന്നിവയ്ക്കു ശേഷം വിഭവസമൃദ്ധമായ ഓണസദ്യ നൽകുകയുണ്ടായി. അമ്മമാർ എല്ലാവർക്കും ഭക്ഷണം വിളമ്പിക്കൊണ്ട് മാതൃഹസ്തേന ഭോജനം എന്ന സങ്കൽപം അന്വർത്ഥമാക്കുകയുണ്ടായി.

     പാട്ടുകാരായ രക്ഷിതാക്കളും ,അഭ്യുദയകാംക്ഷികളും , കുട്ടികളും തുടർച്ചയായി പാട്ടുകൾ ആലപിച്ചു കൊണ്ടുള്ള സംഗീത സാന്ദ്രമായ അന്തരീക്ഷത്തിലാണ് എല്ലാവരും ഓണസദ്യ ഉണ്ടത്. നിരാലംബരും അവശത അനുഭവിക്കുന്നവരും പരിസരവാസികളും , ഉൾപ്പെടെ പങ്കെടുത്തു കൊണ്ട് ആഘോഷ പരിപാടികൾ ഗ്രാമോത്സവമാക്കി മാറ്റി. 

      രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ,അധ്യാപകരും പങ്കെടുത്ത നിരവധി കായിക മത്സരങ്ങളും അരങ്ങേറി. വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. നേരത്തേ രക്ഷിതാക്കൾക്കായി നടത്തിയ കവിതാ രചന ,രാമായണ പ്രശ്നോത്തരി ,രാമായണ പാരായണം എന്നീ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന ദാനവും ചടങ്ങിൽ വെച്ച് നടത്തുകയുണ്ടായി. വിദ്യാലയത്തിലെ ഡ്രൈവർമാരെ ഓണപ്പുടവനൽകി ആദരിക്കുകയും ചെയ്തു. തിരുവാതിരക്കളി ,നൃത്ത പരിപാടികൾ എന്നിവയിൽ പങ്കെടുത്ത എല്ലാ അമ്മമാർക്കും അധ്യാപികമാർക്കും വിദ്യാലയ സമിതി ട്രഷറർ ശ്രീ സുധീർ മാസ്റ്ററുടെ വക ഓണപ്പുടവയും നൽകുകയുണ്ടായി. 

      കാലത്ത് 7 മണിക്ക് മാതൃഭാരതി പ്രവർത്തകരും അധ്യാപകരും ചേർന്ന് ഓണപ്പൂക്കളമൊരുക്കിയതോടെ ആരംഭിച്ച ആഘോഷ ചടങ്ങുകൾ വൈകീട്ട് 4 മണിക്ക് മെഗാ ഡാൻസോടെ സമാപിച്ചു.

NDR news
21 Aug 2026 10:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents