headerlogo
cultural

എ എസ് കെ എസ് നടുവണ്ണൂരിന്റെ 51ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.

നടുവണ്ണൂർ അച്യുതൻ സ്മാരക കലാസമിതിയുടെ 51ാം വാർഷികാഘോഷവും സ്മാരകഹാളും ഉദ്ഘാടനം ചെയ്തു.

 എ എസ് കെ എസ് നടുവണ്ണൂരിന്റെ  51ാം  വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
avatar image

NDR news

21 Aug 2026 11:28 PM

നടുവണ്ണൂർ: നടുവണ്ണൂരിന്റെയും പരിസരപ്രദേശത്തിന്റെയും കലാസംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായി പ്രവർത്തിച്ചുവരുന്ന അച്യുതൻ സ്മാരക കലാസമിതി (എ എസ് കെ എസ്) നടുവണ്ണൂരിന്റെ അമ്പത്തിയൊന്നാം വാർഷിക ആഘോഷ പരിപാടികളും പുതുതായി നിർമ്മിച്ച ഓഫീസ് മന്ദിരവും പ്രശസ്ത സിനി - മിമിക്രി ആർട്ടിസ്റ്റ് ദേവരാജദേവ് ഉദ്ഘാടനം ചെയ്തു.

        നാടക പ്രവർത്തകരായ എംജി,വിശ്വൻ മന്ദങ്കാവ്, പി ബാലകൃഷ്ണൻ എന്നിവരുടെ പേരിലുള്ള സ്മാരക ഹാളിന്റെ ഉദ്ഘാടനം പ്രശസ്ത നാടക പ്രവർത്തകനായ ശ്രീ മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഫോട്ടോ അനാഛാദനം ചെയ്തു.

        എ എസ് കെ എസ് ന്റെ പ്രസിഡന്റ് ഹമീദ് വിപിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ എപി ഷാജി, ടി നിസാർ, വസന്തകുമാർ വി കെ, പി കെ ബാലൻ മാസ്റ്റർ, മലബാർ ചന്ദ്രൻ, സി സത്യപാലൻ എന്നിവർ സംസാരിച്ചു. സദാനന്ദൻ ഗോർണിക്ക റിപ്പോർട്ട് അവതരിപ്പിച്ചു. ഡിസംബർ വരെ നിലനിൽക്കുന്ന വാർഷികാഘോഷത്തിൽ വിവിധ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

       ഉദ്ഘാടന പരിപാടിക്ക് ശേഷം ആവാസ് മെഹ്ഫിൽ ആൻഡ് ഗസൽ അവതരിപ്പിക്കുന്ന മ്യൂസിക് ഈവ് ഗസൽ സന്ധ്യയും ഉണ്ടായിരുന്നു.

NDR news
21 Aug 2026 11:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents