headerlogo
cultural

ലോക കൊതുകു ദിനാഘോഷം നടത്തി.

ലോക കൊതുക് ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നടുവണ്ണൂരിൽ ബാലുശ്ശേരി എംഎൽഎ . വിടി സൂരജ് ഉദ്ഘാടനം ചെയ്തു

 ലോക കൊതുകു ദിനാഘോഷം നടത്തി.
avatar image

NDR news

21 Aug 2026 01:02 PM

നടുവണ്ണൂർ : ലോക കൊതുക് ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടുവണ്ണൂരിൽ ബാലുശ്ശേരി എം എല്‍ എ വി ടി സൂരജ് നിര്‍വ്വഹിച്ചു. നടുവണ്ണൂര്‍ ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി അദ്ധ്യക്ഷത വഹിച്ചു.

       അഡിഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. വി പി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.നടുവണ്ണൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ചിത്ര മുകുന്ദന്‍ സി എം സ്വാഗതം ആശംസിച്ച ചടങ്ങില്‍ നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷരായ സാജിറ അനസ്, കൃഷ്ണദാസ് ചീഡത്തില്‍, ജസീറ മാവോളി,മെമ്പര്‍മാരായ എ പി ഷാജി മാസ്റ്റര്‍, മുഹമ്മദലി ചാത്തോത്ത്, ദില്‍ഷ മക്കാട്ട്, സൗദ,ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വിന്‍സെന്റ്‌ ജോര്‍ജ് , ജില്ലാ എഡ്യൂക്കേഷന്‍ & മീഡിയ ഓഫീസര്‍ ഡോ. ഭവില എല്‍, ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍, ഡി വി സി യൂണിറ്റ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഹരി കുമാര്‍ പി, അസിസ്റ്റന്റ് എന്റമോളജിസ്റ്റ് സതീഷ് കുമാര്‍ കോലിക്കര , നടുവണ്ണൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജിതേഷ് എന്‍. ടി എന്നിവര്‍ സംസാരിച്ചു. . ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ റിയാസ് കെ പി ചടങ്ങില്‍ നന്ദി അറിയിച്ചു.

        ആശ പ്രവര്‍ത്തകര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, സോണല്‍ എന്റമോളജി യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ എന്റമോളജി പ്രദര്‍ശനം ,ആശമാര്‍ അവതരിപ്പിച്ച ലഘുനാടകം , വിദ്യാര്‍ത്ഥികളുടെ പോസ്റ്റര്‍ രചന മത്സരം, പ്രശ്‌നോത്തരി എന്നിവ പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

NDR news
21 Aug 2026 01:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents