headerlogo
cultural

ഗുരുവായൂർ കൗസ്തുഭം ഗസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി

ഗുരുവായൂർ ദേവസ്വം കൗസ്തുഭം ഗസ്റ്റ് ഹൗസിൽ ഭക്തർക്കുള്ള മുറികളുടെ ബുക്കിംഗ് ദേവസ്വം ചെയർമാൻ എവി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

 ഗുരുവായൂർ കൗസ്തുഭം ഗസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി
avatar image

NDR news

22 Aug 2026 05:05 PM

തൃശൂര്‍: ഗുരുവായൂരിലെത്തുന്ന ഭക്തര്‍ക്ക് മികച്ച താമസ സൗകര്യം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ദേവസ്വം കൗസ്തുഭം ഗസ്റ്റ് ഹൗസ് പ്രവര്‍ത്തനം തുടങ്ങി. ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് മുറികള്‍ നേരിട്ട് നല്‍കി തുടങ്ങി.

       ഇന്ന് രാവിലെ ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്, ഭരണ സമിതി അംഗം മനോജ് ബി നായര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മുറികള്‍ ഭക്തര്‍ക്ക് നല്‍കാന്‍ തുടങ്ങിയത്. റൂം അന്വേഷിച്ചെത്തിയ മലപ്പുറം സ്വദേശി ശിവപ്രസാദിന് ആദ്യം റൂം അനുവദിച്ച് ദേവസ്വം ചെയര്‍മാന്‍ തന്നെ താക്കോല്‍ കൈമാറിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

      ഇനി മുതല്‍ ഭക്തര്‍ നേരിട്ടെത്തിയാല്‍ മുറികള്‍ ലഭ്യമാകും. വൈകാതെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കുവാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

മുറികളുടെ നിരക്ക് ചുവടെ

2 കിടക്ക (എസി) -1575

2 കിടക്ക (നോണ്‍ എസി) - 1050

3 കിടക്ക (നോണ്‍ എസി)- 1365

4 കിടക്ക (നോണ്‍ എസി)- 1575

6 കിടക്ക (നോണ്‍ എസി)- 2100

കൗസ്തുഭം റെസ്റ്റ് ഹൗസ് - ഫോണ്‍ -0487-2556537

NDR news
22 Aug 2026 05:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents