നടുവണ്ണൂരിലെ വിമുക്തഭട കൂട്ടായ്മ ഓണാഘോഷം നടത്തി
നടുണ്ണൂരിലെ വിരമിച്ച സൈനികരുടെ കൂട്ടായ്മ നടത്തിയ ഓണാഘോഷവും കുടുംബ സംഗമവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: വിരമിച്ച സൈനികരുടെ കൂട്ടായ്മയായ നടുവണ്ണൂർ ഏരിയ വിമുക്തഭട സംഘടനയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ മുരളി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. നാരായണൻ പൂമഠം ആധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു കുട്ടിക്കണ്ടി, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി ദാമോദരൻ മാസ്റ്റർ, മേജർ സേതുമാധവൻ ( റിട്ടയേർഡ് ) റീജദാമോദരൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് രാമചന്ദ്രൻ തിരുവോണം സ്വഗതവും നാരായണൻ പി കെ നന്ദിയും പറഞ്ഞു.
പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

