headerlogo
cultural

മാതൃകാ പ്രവർത്തനവുമായി കച്ചേരിക്കുന്ന് ജലനിധി പദ്ധതി.

കച്ചേരിക്കുന്ന് ജലനിധി പദ്ധതിയിലെ എല്ലാ ഗുണഭോക്താക്കാൾക്കും തുടർച്ചയായി മൂന്നാം വർഷവും ഓണകിറ്റ് വിതരണം ചെയ്തു.

 മാതൃകാ പ്രവർത്തനവുമായി കച്ചേരിക്കുന്ന് ജലനിധി പദ്ധതി.
avatar image

NDR news

25 Aug 2026 03:59 PM

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പ്രവർത്തിക്കുന്ന കച്ചേരി ജലനിധി പദ്ധതി ഗുണഭോക്താക്കൾക്കായി ഈ വർഷവും ഓണക്കിറ്റ് വിതരണം ചെയ്തു. കഴിഞ്ഞ മൂന്നുവർഷമായി തുടരുന്ന പ്രവർത്തനമാണിത്. നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ 32 ജലനിധി പദ്ധതികളിൽ ഇത്തരത്തിലുള്ള പ്രവർത്തനം നടത്തുന്ന ഏക കൂട്ടായ്മയാണ് കച്ചേരിക്കുന്ന് ജലനിധി പദ്ധതി. 177 ഗുണഭോക്താക്കൾ ഉള്ള ഈ പദ്ധതി കഴിഞ്ഞ 10 വർഷമായിട്ട് മികച്ച പ്രവർത്തനമാണ് കാഴ്ചവക്കുന്നത് . ശുദ്ധമായ കുടിവെള്ള വിതരണത്തിനു പുറമെ എല്ലാ ഗുണ ഭോക്താക്കൾക്കും ഓണകിറ്റ് വിതരണം, പാലിയേറ്റിവ് സൊസൈറ്റിക്ക് സഹായം എന്നിവ ചെയ്തു വരുന്നുണ്ട്. 

       ഈ വർഷത്തെ ഓണക്കിറ്റ് വൗച്ചർ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കച്ചേരിക്കുന്ന് ജലനിധി പദ്ധതി ഭരണസമിതി അംഗങ്ങളായ സി രവീന്ദ്രനാഥ്, ടി ആർ ഗിരീശൻ, ചന്തുകുട്ടി, ജയൻ വള്ളിൽ, ഉണ്ണി പി എന്നിവരും ഗുണഭോക്താക്കളും പങ്കെടുത്തു.

NDR news
25 Aug 2026 03:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents