തുഫാൻ വാരിയർമാരായി രാജീവ് യൂത്ത് ബ്രിഗേഡ്
രജീവ് ദർശൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രാജീവ് യൂത്ത് ബ്രിഗേഡ് ഇഗ്നൈറ്റ് യൂത്ത് മീറ്റ് വിടി സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്തു.
അത്തോളി: രാജീവ് ദർശൻ ട്രസ്റ്റിന്റെ കീഴിലുള്ള രാജീവ് യൂത്ത് ബ്രിഗേഡിൻ്റെ ഇഗ്‌നൈറ്റ് യൂത്ത് മീറ്റ് വി.ടി. സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ലഹരിമാഫിയ ക്കെതിരെയുള്ള സംസ്ഥാന സർക്കാറിൻ്റെ തൂഫാൻ പോരാട്ടത്തിൽ ആർ വൈ ബി വളണ്ടിയർമാരും പങ്കു ചേർന്നത് മാതൃക പരമാണെന്ന് വി.ടി. സൂരജ് എംഎൽഎ പറഞ്ഞു.
ആർവൈ ബി ഐഡി കാർഡുകളും അദ്ദേഹം വിതരണം ചെയ്തു. അത്തോളി എ എസ് ഐ കെ.കെ ഷീബ തൂഫാൻ വാരിയർ ബാഡ്ജുകൾ വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സുനിൽ കൊളക്കാട് അധ്യക്ഷതവഹിച്ചു. ഡോ. സാബു കൊച്ചുപുരയ്ക്കൽ, മാനേജിംഗ് ട്രസ്റ്റി അഷറഫ് ലാസ്, വാർഡ് മെമ്പർ ബിനീഷ് കൊളക്കാട്, ആർ വൈ ബി കോഡിനേറ്റർ അശ്വതി അബിൻ, ഡിസിസി ജനറൽ സെക്രട്ടറി ജൈസൽ അത്തോളി, കെ എം മണി മാസ്റ്റർ,സി കെ രജിത് കുമാർ, കെ പി ഹരിദാസൻ, എ കൃഷ്ണൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ നിവേദിനെ അനുമോദിച്ചു. രാജീവ് മെഡി കെയറിലേക്കുള്ള ഉപകരണങ്ങൾ യോഗത്തിൽ സംഭാവനയായി സ്വീകരിച്ചു.
ആർ വൈ ബി ഭാരവാഹികളായി എം.ഡി. ആകാശ് (പ്രസി), വി.എസ്. ദേവനന്ദ ( ജന. സെക്രട്ടറി), അവന്തിക രഞ്ജിത് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.

