ഓണ സൗഹൃദ സംഗമം നടത്തി
എലങ്കമൽ സംഗമം അയൽ കൂട്ടായ്മയുടെ ഓണം സംസ്കാരിക സംഗമം നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സുജ ഉദ്ഘാടനം ചെയ്തു
അരിക്കുളം:എലങ്കമൽ സംഗമം അയൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണം സംസ്കാരിക സംഗമം നടത്തി.നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സുജ ഉദ്ഘാടനം ചെയ്തു.
എ.സഈദ് മാസ്റ്റർ ഓണ സന്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജസീറ മാവോളി , സാജിറ അനസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചുറാഷിദ് വി.കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബവിത ഹരീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് ഫൗസിയ തുരുത്തി മുക്ക് നന്ദിയും പറഞ്ഞു .
കുട്ടികൾക്കും വനിതകൾക്കും വിവിധ മത്സര പരിപാടികളും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്പി. സുജ വിജയികൾക്ക് സമ്മാനം ദാനം നടത്തി

