ഭീമൻ പൂക്കളം ഒരുക്കി വയനാട്ടിലെ ഇരുളം ഗ്രാമം
വയനാട് പുൽപ്പള്ളിക്കടുത്ത് ഇരുളം ഗവ ഹൈസ്കൂൾ ഗ്രൗണ്ടിൽ 25000 ചതുരശ്ര അടി വലുപ്പത്തിൽ മെഗാ പൂക്കളം നിർമ്മിച്ചത് 10 ടണ്ണിലധികം പൂക്കൾ ഉപയോഗിച്ചാണ്.
ഇരുളം (വയനാട് ): 25,000 ചതുരശ്ര അടി വലുപ്പത്തിൽ മെഗാ പൂക്കളം വിസ്മയമായി. ജില്ലാതല ഓണം വാരാഘോഷത്തിന്റെ ഭാഗമായി വയനാട് ഇരുളം ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് മെഗാ പൂക്കളം ഒരുക്കിയത്. മൂന്ന് ദിവസത്തെ പ്രയത്‌നമാണ് ഈ പൂക്കളത്തിന് പിന്നില്‍.ലയണ്‍സ് ക്ലബിന്റെ ആശയത്തിനൊപ്പം നാട്ടുകാര്‍ ഒത്തുചേര്‍ന്നപ്പോഴാണ് മെഗാ പൂക്കളം യാഥാര്‍ഥ്യമായത്. പൂക്കളം നിർമ്മിക്കാൻ പത്ത് ടണ്ണിലധികം പൂക്കളാണ് ഉപയോഗിച്ചത്. മാവേലിയോടൊപ്പം മണിയന്‍ എന്ന കാട്ടാനയെയും പൂക്കളത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇരുളം ഗ്രാമത്തോട് ചേർന്ന വനമേഖലയിൽ സ്ഥിരം കാണുന്ന കൊമ്പനാനയായിരുന്നു മണിയൻ. യാതൊരു ഉപദ്രവുമില്ലാത്ത നാട്ടുകാരോട് സൗഹൃദത്തിലായിരുന്ന ആ ആനയ്ക്ക് നാട്ടുകാർ നല്കിയ പേരാണ് മണിയൻ. 2019ലാണ് നാട്ടുകാരുടെ പ്രിയങ്കരനായിരുന്ന മണിയന്‍ ചരിഞ്ഞത്.മണിയനു വേണ്ടി അന്ന് മൗനജാഥ നടത്തിയിരുന്നു. മണിയന്റെ ഓർമ്മ കൂടിയാണ് ഓണാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള മെഗാ പൂക്കളം

