കോഴിക്കോട് റൂറൽ ജില്ല പോലീസ് ഓണാഘോഷം നടത്തി.
ഓണാഘോഷ പരിപാടികൾ കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവി മെറിൻ ജോസഫ് ഐ പി എസ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് : കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ഓഫീസിൽ വിവിധ കലാ-കായിക വിനോദ മത്സരങ്ങളോടെ ഓണാഘോഷം സംഘടിപ്പിച്ചു. 21.08.2026-ന് നടന്ന ഓണാഘോഷ പരിപാടികൾക്ക് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് IPS നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റൂറൽ ജില്ലാ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ടി. പ്രദീപ് കുമാർ പരിപാടിയിൽ സന്നിഹിതനായിരുന്നു.
പോലീസ് ഉദ്യോഗസ്ഥർ ഒത്തൊരുമിച്ച് മനോഹരമായ പൂക്കളം ഒരുക്കി. വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരുവാതിരയും വനിതകൾക്കും പുരുഷന്മാർക്കുമായി കമ്പവലി മത്സരവും സംഘടിപ്പിച്ചു. കൂടാതെ കരോക്കെ ഗാനമേള ഉൾപ്പെടെ വിവിധ കലാ-കായിക വിനോദ പരിപാടികളും അരങ്ങേറി.
ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തത്തോടെയും ആഘോഷപൂർവമായ അന്തരീക്ഷത്തിലുമാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

