headerlogo
cultural

ഇന്ന് നാടെങ്ങും ശ്രീനാരായണ ഗുരു ജയന്തി ആഘോഷിക്കുന്നു.

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ലോകമെങ്ങും ആഘോഷിക്കുന്നു.

 ഇന്ന് നാടെങ്ങും ശ്രീനാരായണ ഗുരു ജയന്തി ആഘോഷിക്കുന്നു.
avatar image

NDR news

28 Aug 2026 10:23 AM

തിരുവനന്തപുരം:ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം വിപുലമായി നടത്തുന്നു. സംസ്ഥാനത്തുടനീളം ഒട്ടനവധിപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

     ശിവഗിരിയിലെ ജയന്തി സമ്മേളനം സ്പീക്കർ തിരുവഞ്ചൂർരാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിവിധപുസ്തകങ്ങളുടെ പ്രകാശനവും വിപുലമായ ഘോഷയാത്രയുംഅടക്കം പരിപാടികളും ചതയദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് ചെമ്പഴന്തിയിൽ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കേരളത്തിനു പുറത്തും ശ്രീനാരായണ ഗുരു വിശ്വാസികൾ ജയന്തി ആഘോഷങ്ങൾ നടത്തുന്നുണ്ട്.

NDR news
28 Aug 2026 10:23 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents