headerlogo
cultural

കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ ഓണാഘോഷം നടത്തി

പാലിയേറ്റീവ് കെയർ വോളണ്ടിയർമാരുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മയിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

 കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ ഓണാഘോഷം നടത്തി
avatar image

NDR news

29 Aug 2026 09:39 PM

കീഴരിയൂർ: സാന്ത്വന പരിചരണ സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ വളണ്ടിയർമാരുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മയിൽ ഓണാഘോഷം സംഘടിപ്പിച്ചു.

        ഓണാഘോഷവും സൗഹൃദ സംഗമവും കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബു ഉദ്ഘാടനം ചെയ്തു. കൈൻഡ് പാലിയേറ്റീവ് കെയർ ചെയർമാൻ ശശി പാറോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്കാരിക പ്രവർത്തകർ എടത്തിൽ രവി സൗഹൃദ സന്ദേശം നല്കി.

         സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം പകർന്ന പരിപാടിയിൽ സൗഹൃദ സംഗമം, വിവിധ ഓണക്കളികൾ, ഓണസദ്യ എന്നിവ നടന്നു.

NDR news
29 Aug 2026 09:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents