"കുത്തും കോമേം" തീയറ്റർ വർക്ക് ഷോപ്പ് നടത്തി.
ഗിരീഷ് പുത്തഞ്ചേരി വായനശാലയിൽ നാടകസഭ കൂമുള്ളിയുടെ ആഭിമുഖ്യത്തിൽ നടന്ന തീയറ്റർ വർക്ക് ഷോപ്പ് മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
അത്തോളി : അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലയിൽ നാടകസഭ കൂമുള്ളിയുടെ ആഭിമുഖ്യത്തിൽ 'കുത്തും കോമേം' തിയേറ്റർ വർക്ക്ഷോപ്പ് നടത്തി. പ്രശസ്ത തീയേറ്റർ പ്രാക്ടീഷണർ എമിൽ മാധവി യുടെ നേതൃത്വത്തിലുള്ള ക്യാംമ്പ് മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ നടന്ന തീയറ്റർ ക്യാംപിൻ്റെ സമാപനസമ്മേളനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് ഗീത മപ്പുറത്ത് അധ്യക്ഷത വഹിച്ചു. നാടക രംഗത്ത് പ്രശസ്തരായ ബിജു രാജഗിരി, എൻ പ്രകാശൻ,ഹരീന്ദ്രനാഥ് ഇയ്യാട്,സുനിൽ കുമാർ കൂമുള്ളി,ഷാക്കിറ കുഞ്ഞോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.യുവ എഴുത്തുകാരൻ ധ്യാൻചന്ദിൻ്റെ പുസ്തക കവർ പ്രകാശനവും കുട്ടികൾക്കുള്ള മൊമെൻ്റോ, സർട്ടിഫിക്കറ്റ് വിതരണവും വേദിയിൽ നടന്നു.വർക്ക്ഷോപ്പ് ക്യാമ്പ് ഡയറക്ടർ അവനിക്ഷേത്ര സ്വാഗതം പറഞ്ഞു.ഷിജി കൂമുള്ളി നന്ദിയും പറഞ്ഞു

